അന്ന് സംസാരിച്ചത് എന്തായിരിക്കും!! പ്രണയകാല ചിത്രവുമായി സാമന്ത...കിടലൻ മറുപടിയുമായി ആരാധകർ
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതകളാണ് നാഗചൈതന്യയും സാമന്തയയും. നീണ്ട കാലത്തെ പ്രണയത്തിനു ശേഷം 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. സാമന്ത സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ വിവാഹ ശേഷവും സിനിമയിൽ നടി സിനിമയിൽ സജീവമാണ്. വിവാഹത്തിനു മുമ്പത്തെ പേലെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാമന്തയും നാഗ ചൈതന്യയും. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമായി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത നാഗചൈതന്യയുമായുളള ഒരു പഴയ ചിത്രവുമായി സാമന്ത എത്തിയിരിക്കുകയാണ്.

നാഗ ചൈതന്യയ്ക്കും സാമന്തയ്ക്കും ഒപ്പം സഹോദരൻ അഖിൽ അക്കിനോനിയും ഛിത്രത്തിലുണ്ട്,. മനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. നാഗചൈതന്യയും സാമന്തയും എന്തോ സംസാരിക്കുന്നു. തൊട്ട് അപ്പുറത്ത് ദൂരത്ത് നോക്കി ചിരിച്ചു കൊണ്ട് അഖിൽ ഇരിക്കുന്നുണ്ട്.അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് പോലും ഓര്‍മ്മയില്ല എന്നാണ് സാമന്ത ചിത്രത്തിനൊപ്പം കുറിച്ചു. 2014 ലെ താരങ്ങളുടെ ചിത്രം ഇപ്പോൾ വൈറലായിട്ടുണ്ട്.
ചിത്രത്തിന് രസകരമായ കമന്റുമായി ആരാധകർ എത്തിയിട്ടുണ്ട്. ഇതിൽ ഒരു ആരാധകന്റെ കമന്റ് ഇപ്പോൾ വൈറലായിട്ടുണ്ട്. അഖില്‍ അവിടെ ഇരിക്കുന്നുണ്ട്, ഞാൻ എന്തിനാണ് ഇവിടെ എന്നാണ് അഖില്‍ ആലോചിക്കുന്നുണ്ടാവുക എന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും ഫോട്ടോയും കമന്റുകളും വൈറലാകുകയാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത മജിലിയാണ് നാഗ ചൈതന്യും സാമന്തയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം.


Click it and Unblock the Notifications











