അക്കാര്യത്തില്‍ കീര്‍ത്തിയെ പോലെ സമാന്തയും! ഗോവയില്‍ പോയത് ഒറ്റ ദിവസത്തേക്ക്! കല്യാണം കഴിഞ്ഞാലും അത് മാറില്ല
കഴിഞ്ഞ ദിവസമായിരുന്നു സമാന്തയും രാജ് നിദിമൊരുവും വിവാഹിതരായത്. ഇവര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് സ്ഥിരീകരിച്ചിരുന്നില്ല. പരിപാടികളിലെല്ലാം രണ്ടുപേരും ഒന്നിച്ച് വരാന്‍ തുടങ്ങിയതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അതീവ രഹസ്യമായി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയായി സമാന്ത വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയായിരുന്നു പ്രിയപ്പെട്ടവരും വിശേഷങ്ങള്‍ പങ്കിട്ടത്.
മേക്കപ്പ് ആര്‍ടിസ്റ്റും, സമാന്തയുടെ സുഹൃത്തുക്കളും, രാജിന്റെ സഹോദരിയുമെല്ലാം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് സമാന്തയെ സ്വീകരിക്കുന്നതെന്നായിരുന്നു ശീതള്‍ നിദിമൊരു പറഞ്ഞത്. ഈ ബന്ധത്തില്‍ വീട്ടുകാര്‍ അതൃപ്തരാണെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു തുടക്കത്തില്‍ പ്രചരിച്ചത്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഞങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തത്. അവരുടെ പുതുജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ശീതള്‍ ആശംസിച്ചിരുന്നു. പോസ്റ്റിന് താഴെയായി സ്‌നേഹം പങ്കിട്ട് സമാന്തയും എത്തിയിരുന്നു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ സമാന്തയും രാജും ഗോവയിലേക്കായിരുന്നു പോയത്. ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ലെന്നായിരുന്നു വിവാഹ ശേഷം സമാന്തയുടെ പ്രതികരണം. രാജ് വന്നതോടെ ജീവിതത്തിന് പൂര്‍ണത വന്നു. എങ്ങനെയാണ് അതേക്കുറിച്ച് വിവരിക്കേണ്ടതെന്നറിയില്ല എന്നായിരുന്നു എയര്‍പോര്‍ട്ടില്‍ വെച്ച് സമാന്ത മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ദിവസത്തെ ഹണിമൂണിനായി ഗോവയിലേക്ക് പോവുകയാണ് ഞങ്ങള്‍ എന്നും അവര്‍ പറഞ്ഞിരുന്നു. അതെന്താണ് ഒരു ദിവസം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എനിക്കിപ്പോള്‍ അത്രയേ സമയമുള്ളൂ. നാലാം തീയതി മുതല്‍ ഷൂട്ടുണ്ട്. ശരിക്കുള്ള ഹണിമൂണ്‍ യാത്ര പിന്നീട് നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
വിവാഹം കഴിഞ്ഞെന്ന് കരുതി കരിയറില്‍ നിന്നും ബ്രേക്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഡിവോഴ്‌സിന് ശേഷമായി മാനസികമായും ശാരീരികമായും തളര്‍ച്ചയായിരുന്നു. ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചും, അസുഖം മാറിയതിനെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് കഴിയില്ലെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.ഈ അവസ്ഥയില്‍ നിന്നും മാറി പൂര്‍വ്വാധികം ശക്തിയോടെയുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്.ഈ പിന്തുണ എന്നും കൂടെ വേണമെന്നും, ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി പങ്കുവെച്ചിരുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു ചര്‍ച്ചകളായത്.
ഫാമിലി സീരീസില്‍ തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയത്. ആഗ്രഹിച്ചത് പോലെയൊരു ആളെയാണ് ഇപ്പോള്‍ പങ്കാളിയായി കിട്ടിയതെന്ന് സമാന്ത തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ നിന്നുള്ള വ്യക്തി ആയതിനാല്‍ കരിയറുമായി മുന്നോട്ട് പോവുന്നതില്‍ പ്രശ്‌നമില്ല. വിവാഹത്തിന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ഒറ്റ ദിവസത്തില്‍ ഹണിമൂണ്‍ ഒതുക്കിയെന്നും അവര്‍ പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷും സമാനമായ കാര്യമാണ് വിവാഹ ശേഷം ചെയ്തതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.
വിവാഹം കഴിഞ്ഞ് ദിവസങ്ങളായപ്പോഴായിരുന്നു കീര്‍ത്തി പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായത്. എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ എന്നായിരുന്നു പ്രതികരണം. സമാനമായ കാര്യമാണ് സമാന്തയും ചെയ്യുന്നത്. അതിനാല്‍ തന്നെ വിവാഹ ശേഷം സമാന്തയെ മിസ് ചെയ്യേണ്ടി വരില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











