ശോഭിതയ്ക്ക് സാമന്തയുടെ ഏഴയലത്ത് എത്താനാവില്ല, ശോഭിതയെക്കാൾ പതിന്മടങ്ങ് ആസ്തി, എല്ലാം ഒറ്റയ്ക്ക് സമ്പാദിച്ചത്!

പതിനാല് വർഷം മുമ്പ് സഹനടിയായി തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറിയ സാമന്ത ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നായിക നടിയാണ്. പതിനാല് വർഷം തമിഴ്, തെലുങ്ക് സിനിമകളിൽ കഠിനമായി അധ്വാനിച്ച് വിജയങ്ങൾ ഉണ്ടാക്കി ധാരാളം സ്വത്ത് സമ്പാദിക്കാൻ സാമന്തയ്ക്കായി. ദി ഫാമിലിമാന്റെ ഭാ​ഗമായശേഷം നിരവധി ബോളിവു‍ഡ് അവസരങ്ങൾ സാമന്തയ്ക്ക് ലഭിക്കുന്നുണ്ട്.

സിറ്റാഡൽ: ഹണി ബണ്ണിയാണ് നടിയുടെ ഏറ്റവും പുതിയ ബോളിവുഡ് റിലീസ്. വരുൺ ധവാനൊപ്പമാണ് ഇതിൽ സാമന്ത അഭിനയിച്ചത്. നാഗ ചൈതന്യയുടെ ഭാവി വധു നടി ശോഭിത ധൂലിപാലയേക്കാൾ പതിന്മടങ്ങ് സമ്പന്നയാണ് സാമന്ത. തെന്നിന്ത്യയിലെ ഏറ്റവും പണക്കാരനായ നടിമാരിൽ ഒരാൾ കൂടിയാണ് താരം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതത്തിൽ നിരന്തരം വെല്ലുവിളികളും തിരിച്ചടികളുമാണ് സാമന്തയ്ക്ക്.

Samantha  Sobhita Dhulipala

വിവാഹമോചനത്തിനുശേഷം ജീവിതത്തിലെ ഏറ്റവും മോശം കാല​ഘട്ടത്തിലൂടെയാണ് നടിയുടെ സഞ്ചാരം. 2021ൽ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് മയോസൈറ്റിസ് രോ​ഗം നടിയെ കൂടുതൽ ബാധിച്ച് തുടങ്ങിയത്. അതിൽ നിന്ന് കരകയറാൻ മാസങ്ങൾ എടുത്തു. ഇപ്പോഴും അസുഖവുമായി ബന്ധപ്പെട്ട ചികിത്സയും മരുന്നുകളുമെല്ലാമുണ്ട്. അതിനിടയിൽ കുറച്ച് ദിവസം മുമ്പ് പിതാവിന്റെ മരണം സംഭവിച്ചതും സാമന്തയെ ബാധിച്ചു.

നാല് ദിവസം മുമ്പ് സാമന്ത തന്നെയാണ് അച്ഛൻ ജോസഫ് പ്രഭുവിന്റെ മരണ വാർത്ത സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ജീവിതത്തിൽ തുടരെ തുടരെ പ്രതിസന്ധികൾ ഉണ്ടായിട്ടും സാമന്ത അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. റുസ്സോ സഹോദരന്മാരുടെ വെബ് സീരീസായ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരീസിലെ അഭിനയത്തിന് നടിക്ക് ഏകദേശം 10 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

നേരത്തെ പുഷ്പയിലെ മിനിറ്റുകൾ മാത്രം ധൈർഘ്യമുള്ള ഐറ്റം ഡാൻസിന് ചുവടുവെച്ചതിന് മൂന്ന് കോടി രൂപ നടി പ്രതിഫലം വാങ്ങിയിരുന്നു. കൂടാതെ സാംസങ്, ടോമി ഹിൽഫിഗർ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നിന്ന് പ്രതിവർഷം എട്ട് കോടി രൂപയോളം സാമന്ത സമ്പാദിക്കുന്നുണ്ട്. എട്ട് കോടി രൂപ വിലമതിക്കുന്ന ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെൻ്റും 15 കോടി രൂപ വിലമതിക്കുന്ന മൂന്ന് ബെഡ്‌റൂമുകളുള്ള ഓഷ്യൻ ഫ്രണ്ട് ഹൗസും ഉൾപ്പെടെ ശ്രദ്ധേയമായ ഒരു റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയും സാമന്തയ്ക്ക് സ്വന്തമാണ്.

ഈ ആഡംബര സ്വത്തുക്കൾ നടിയുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിൻ്റെയും ആഡംബരത്തിന്റെയും ആഗ്രഹത്തിൻ്റെയും തെളിവാണ്. ഇതിനോടകം നിരവധി ആഡംബര കാറുകളും തന്റെ ​ഗാരേജിലേക്ക് സാമന്ത വാങ്ങി കഴിഞ്ഞു. ജാഗ്വാർ എക്‌സ്എഫ്, ലാൻഡ് റോവർ, ഓഡി ക്യു7, പോർഷെ കേമാൻ ജിടിഎസ്, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി എന്നിവയുൾപ്പടെ ആഡംബര കാറുകളുടെ അതിശയകരമായ ശേഖരം നടിക്കുണ്ട്.

samantha  sobhita dhulipala

വാഹനങ്ങളോട് പ്രിയമുള്ളയാളാണ് സാമന്ത. 2009 മുതൽ തെലുങ്ക് സിനിമയിൽ സജീവമാണ് സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ. നടന്റെ ആസ്തി 154 കോടി രൂപയാണ്. 2016ലാണ് ശോഭിത അഭിനയത്തിൽ അരങ്ങേറുന്നത്. ശോഭിത ധൂലിപാലയുടെ ആസ്തി ഏഴ് കോടി മുതൽ പത്ത് കോടി രൂപ വരെയാണ്. മോഡലിങ്ങിൽ നിന്നാണ് ശോഭിത സിനിമയിലേക്ക് എത്തിയത്.

പൊന്നിയൻ സെൽവന്റെ ഭാ​ഗമായശേഷം ശോഭിതയ്ക്ക് തമിഴിലും മലയാളത്തിലുമെല്ലാം ആരാധകരുണ്ട്. നാളെ ഹൈദരാബാദിൽ വെച്ചാണ് ശോഭിതയുടേയും നാ​ഗചൈതന്യയുടേയും വിവാഹം. പരമ്പരാ​ഗത രീതിയിലാണ് ശോഭിത-നാ​ഗചൈതന്യ വിവാഹം. കഴിഞ്ഞ ദിവസം ഹൽദി, പെല്ലി കുത്തുരു തുടങ്ങിയ ചടങ്ങുകൾ ശോഭിതയുടെ വീട്ടിൽ നടന്നിരുന്നു. ഹൽദി ആഘോഷ ചിത്രങ്ങൾ വൈറലായിരുന്നു.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്.

Read more about: samantha sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X