ഇവിടെ നീയൊരു വീട്ടമ്മ, എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യണം, വീട്ടിൽ ചായ് ഒരു ഓർഡിനറി ഭർത്താവ്; സാമന്ത പറഞ്ഞത്

തെന്നിന്ത്യൻ സിനിമാലോകം വരെ അസൂയയോടെ നോക്കിയിരുന്ന യുവതാര ദമ്പതികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. ഇരുവരും ഏകദേശം ഏഴ് വർഷത്തോളം പ്രണയിച്ചശേഷം വിവാഹിതരായി. നാല് വർഷത്തോളം ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ച ഇരുവരും പിന്നീട് വേർപിരിഞ്ഞു. പേരിൽ നിന്നും നാ​ഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി സാമന്ത വെട്ടി മാറ്റിയതോടെയാണ് സാം-ചായ് ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ആരാധകർ മനസിലാക്കിയത്.

വിവാഹമോചനം പ്രഖ്യാപിച്ചശേഷം വിഷയത്തിൽ നാഗചൈതന്യയേക്കാൾ സാമന്തയാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. സാമന്ത നാഗ ചൈതന്യയെ ബഹുമാനിച്ചില്ലെന്നും കുഞ്ഞിന് ജന്മം നൽകാൻ തയ്യാറായിരുന്നില്ലെന്നും ഗർഭനിരോധന ഗുളികകൾ ഉപയോഗിച്ചിരുന്നുവെന്നും തുടങ്ങി നിരവധി ആരോപണങ്ങൾ സാമന്തയ്ക്ക് നേരെ ഉണ്ടായി.

Naga Chaitanya Samantha

ആരോപണങ്ങൾ നിരന്തരം ഉയർന്നപ്പോഴെല്ലാം സാമന്ത കഴിയുന്നത്ര ശാന്തയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സാമന്ത തന്നെ ​ഗോസിപ്പുകളോട് ശക്തമായി പ്രതികരിച്ചു. വിവാഹമോചിതനായി ഒരു വർഷത്തിനുള്ളിൽ നാഗ ചൈതന്യയും നടി ശോഭിതയും പ്രണയത്തിലായി. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചായിരുന്നു നാഗചൈതന്യയയുടേയും ശോഭിതയുടേയും വിവാഹം.

ആദ്യ വിവാഹത്തിൽ സംഭവിച്ച തെറ്റുകൾ രണ്ടാം വിവാഹ ജീവിതത്തിൽ സംഭവിക്കരുതെന്ന് നാഗാർജുന നാ​ഗചൈതന്യയേയും ശോഭിതയേയും വിളിച്ച് ഉപദേശിക്കുകയും ചില നിബന്ധനകൾ ഇരുവർക്കും മുന്നിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്. വിവാഹമോചനശേഷം കരിയറിന് ശ്രദ്ധ കൊടുത്ത സാമന്ത ബോളിവുഡിൽ അടക്കം തിരക്കുള്ള നായികയാണിപ്പോൾ.

അതേസമയം നാ​ഗചൈതന്യയുമായുമൊത്തുള്ള ദാമ്പത്യം ആരംഭിച്ചശേഷം നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവ് വീട്ടിൽ എങ്ങനെയുള്ള വ്യക്തിയാണെന്ന് സാമന്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലെത്തിയാൽ ഞങ്ങൾക്ക് രണ്ടുപേർക്കും അഭിനേതാക്കൾ, താരങ്ങൾ എന്നിങ്ങനെയുള്ള ഇമേജ് ഇല്ല.

നീ ഒരു സാധാരണ വീട്ടമ്മയാണെന്ന് ഓർക്കണം. വീട്ടുപകരണങ്ങളും പാചക സാമഗ്രികളും ഉണ്ടോയെന്ന് നോക്കി വാങ്ങേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നൊക്കെ ചായ് എന്നോട് പറയും. ഒരു സാധാരണ ഭർത്താവായി മാത്രമെ വീട്ടിൽ വന്നാൽ നാ​ഗചൈതന്യ പെരുമാറൂ എന്നാണ് സാമന്ത മുമ്പൊരിക്കൽ പറഞ്ഞത്. ഇരുവരും തമ്മിൽ സ്വഭാവത്തിൽ അടക്കം വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു.

Naga Chaitanya Samantha

നാ​ഗചൈതന്യ ജീവിത്തതിൽ നിന്നും പോയതോടെ സാമന്തയുടെ കളിയും ചിരിയും കുട്ടിത്തവുമെല്ലം ഇല്ലാതായെന്നും നിറഞ്ഞ ചിരിയോടെ സാമന്തയെ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയാറുള്ളത്. ഇടയ്ക്കിടെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ നാ​ഗചൈതന്യയുമായുള്ള ദാമ്പത്യത്തിൽ സംഭവിച്ചതിനെ കുറിച്ച് സാമന്ത തൊട്ടും തൊടാതെയും സംസാരിക്കാറുണ്ട്.

എന്നാൽ നാ​ഗചൈതന്യ ഒരിക്കൽ പോലും മുൻഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. നാഗ ചൈതന്യയുമായുള്ള ബന്ധം വേർപെടുത്തിയെങ്കിലും നാഗാർജുന, അമല, അഖിൽ എന്നിവരുമായും അക്കിനേനി കുടുംബത്തിലെ മറ്റെല്ലാ അം​ഗങ്ങളുമായും നല്ല ബന്ധത്തിലാണ് സാമന്ത.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X