മരുകളെക്കാൾ ഗംഭീരം അമ്മായി അമ്മ, ഡാൻസ് വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സമീറ റെഡ്ഡി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഗർഭകാലം മുതലായിരുന്നു സമീറ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. അമ്മയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായിരുന്നു ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മയായതിന് ശേഷവും അത് തുടരുകയായിരുന്നു.
പ്രസവത്തിന് ശേഷം കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരുന്നു താരം കൂടുതലും പങ്കുവെച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമീറയും ഭതൃമാതാവുമായുള്ള വീഡിയോയാണ്. ഇരുവരും നൃത്തം ചെയ്യുന്ന രസകരമായ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഫ്ളിപ്പ് ദ സ്വിച്ച് എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ആദ്യം നടി ഡാൻസ് ചെയ്യുകയും ഭത്യമാതാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നു. പിന്നീട് സമീറ വീഡിയോ എടുക്കുകയും അമ്മ നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സമീറ റെഡ്ഡി തന്റെ ഗർഭകാലം ആഘോഷമാക്കുകയായിരുന്നു. ആദ്യ പ്രസവത്തിൽ താൻ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചും താരം പങ്കുവെച്ചിരുന്നു. നടിയുടെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. കൂടെ ഗർഭകാലത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പ്രസവകാലം പോലെ അമ്മ ജീവിതവും അടിച്ച് പൊളിക്കുകയാണ് താരം.
രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനേയും കൊണ്ട് കർണ്ണാടകത്തിലെ ഉയരം കൂടിയ കൊടുമുടി കയറിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു .സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടിയിലാണ് താരം കയറാൻ ശ്രമിച്ചത്. 6300 അടി ഉയരമുള്ള കൊടുമുടി യാത്ര ശ്വാസതടസം മൂലം പകുതി വഴിയ്ക്ക് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. സമീറ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് കൈ കുഞ്ഞായ മകളേയും കൊണ്ട് ഷോപ്പിങ് മോളിലെ എസ്കലേറ്റർ ഇറങ്ങുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു,003 ലായിരുന്നു സമീറ റെഡ്ഡുയുടേയും അക്ഷയ് വർധന്റേയും വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.


Click it and Unblock the Notifications