അമ്മമാർ മുലയൂട്ടമ്പോൾ അച്ഛന്മാർ ചെയ്യാനുളളത്! ഇത് അമ്മമാർക്ക് ആശ്വാസം, മകളെ നെഞ്ചോടു ചേര്‍ത്ത് സമീറ
ഗർഭകാലം ആഘോഷമാക്കിയ സമീറ റെഡ്ഡി അമ്മയായ ജീവിതം ആസ്വദിക്കുകയാണ്. അമ്മയായി ജീവിതം ആഘോഷിക്കുന്നതിനോടൊപ്പം അമ്മയാകാൻ തയ്യാറെടുക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശവും താരം നൽകുന്നുണ്ട്. ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തന്റെ ആരാധകരുമായി ആശയവിനിമയം നടത്താറുണ്ട്. അമ്മയായപ്പോഴും ഇത് തുടരുകയാണ്. ഇപ്പോൾ മുലയൂട്ടുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ലോക മുലപ്പാൽ വാരത്തിന്റെ ഭാഗമായിട്ടാണ് ഇതിനെ കുറിച്ച് താരം പങ്കുവെച്ചത്.

മകളെ മാറോട് ചേർത്ത് വയ്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രസവാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളെ കുറിച്ചും നിരാശയെ കുറച്ചും താരം തുറന്നു പറയുന്നത്. ആദ്യമായി അമ്മയാകുന്നവർക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. അമ്മമാർക്ക് ചിലപ്പോഴുണ്ടാക്കുന്ന വിഷാദം ആത്മാവിശ്വാസം നഷ്ടപ്പെടുത്തും. ഇത് മുലപ്പാലിനെ കാര്യമായി ബാധിക്കും. ഇതൊക്കെ നേരിട്ട് മുലപ്പാൽ ഉൽപാദനത്തെ ബാധിക്കില്ലായിരിക്കും . എന്നാൽ അമ്മയ്ക്ക് കുഞ്ഞിനോടുള്ള പെരുമാറ്റം മോശമാകാൻ കാരണമാകുന്നു. ഇതോടെ കുഞ്ഞിന് ലഭിക്കുന്ന മുലപ്പാലിന്റെ അളവിൽ കുറവ് സംഭവിക്കുന്നു. ഇതോടെ പാലുൽപാദനത്തിന്റെ ഉത്തേജനം ലഭിക്കാതെ വരുകയും ചെയ്യുന്നു. അതുകൊണ്ട് അവർക്കൊപ്പം നിൽക്കുക.
ആദ്യമായി അമ്മയാകുന്നവർക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. മാനസികമായും ശരീരികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം നിൽക്കുക. തളർന്നു പോകുന്ന സമയത്ത് സ്നേഹം നൽകി കൂടെ നിൽക്കുന്നതിനേക്കാൾ മറ്റൊന്നുമില്ല- സമീറ കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു സമീറയ്ക്ക് പെൺകുഞ്ഞ് പിറന്നത്. നൈറ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ആരാധകർക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications