For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല! സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സമീറ റെഡ്ഡി!

  |

  തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യ നായകനായി അഭിനയിത്ത് തിയറ്ററുകളിലേക്ക് എത്തിയ വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെയാണ് സമീറയ്ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി രണ്ടാമതും ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ്. ഗര്‍ഭകാലം ആഘോഷിക്കുന്നതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

  അക്ഷയ് കുമാറിന്റെ നെഞ്ചില്‍ പിന്‍ കൊണ്ട് കുത്തി അമ്മായിയമ്മ! ചോര വന്നെങ്കിലും എല്ലാം തമാശയായിരുന്നു

  ഈ ദിവസങ്ങളില്‍ സമീറ വാര്‍ത്തയില്‍ നിറയുന്നതും ഗര്‍ഭകാലത്തെ കുറിച്ച് പറഞ്ഞതോടെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സമീറ നിറവയറുമായി നില്‍ക്കുന്നതടക്കം ഒത്തിരി ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. ഇത് മാത്രമല്ല തനിക്ക് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

  samerea

  സിനിമയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം വനിതാ സിനിമാ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും ദുരുദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുണ്ട്. സത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസിലാക്കണം. സമൂഹത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും രണ്ട് തട്ടിലാണ് കാണുന്നത്. അത് സിനിമാ മേഖലയിലും പ്രതിഫലിക്കുന്നു എന്ന് മാത്രം. അത് മാറുമെന്നും തുല്യമായി പരിഗണിക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും സമീറ പറയുന്നു.

  ആദ്യ പ്രസവ ശേഷം വിഷാദ രോഗത്തിന് അടിമയായതും തടി കുറയ്ക്കാന്‍ വേണ്ടി ഒരുപാട് പ്രയത്‌നിക്കേണ്ടി വന്നതുമടക്കം ഒത്തിരി കാര്യങ്ങള്‍ നേരത്തെ നടി പറഞ്ഞിരുന്നു. പ്രസവശേഷം കരീന കപൂറിനെ പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷെ എന്നെ പോലെ പഴയ രൂപം വീണ്ടെടക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ.. എന്നുമായിരുന്നു തന്നെ കളിയാക്കാന്‍ വന്നവരോട് സമീറ പറഞ്ഞിരുന്നത്. ആദ്യ പ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ.. ട്രോളുകള്‍ക്കുള്ള എന്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്. തുടങ്ങി തന്നെ കളിയാക്കിയവര്‍ക്കുള്ള സമീറയുടെ ഈ വാക്കുകള്‍ക്ക് വമ്പന്‍ കൈയടിയായിരുന്നു ലഭിച്ചത്.

  English summary
  Sameera Reddy opens about casting couch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X