സ്വന്തം ശരീരത്തെ സ്‌നേഹിക്കേണ്ടതിനെ കുറിച്ച് സമീറ റെഡ്ഡി! ഞാന്‍ ഇരുണ്ടതും ഉയരം കൂടിയതുമാണെന്ന് നടി

ബോഡി ഷെയിമിങ്ങിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭനവങ്ങളെ കുറിച്ച് അടുത്ത കാലത്ത് നിരവധി നായികമാര്‍ തുറന്ന് പറച്ചില്‍ നടത്തിയിട്ടുണ്ട്. കൂട്ടത്തില്‍ നടി സമീറ റെഡ്ഡിയുടെ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആദ്യപ്രസവത്തിന് ശേഷം നേരിടേണ്ടി വന്ന വിഷാദത്തെ കുറിച്ചാണ് സമീറ നേരത്തെ സംസാരിച്ചത്. ഒരനുഭവം ഉള്ളതിനാല്‍ രണ്ടാമത്തെ പ്രസവം വലിയ ആഘോഷത്തോടെയായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയ്ക്കുള്ള മറുപടിയാണെന്ന് പറഞ്ഞ് തന്റെ നരച്ചമുടിയൊക്കെ കാണിച്ച് ലൈവില്‍ സമീറ എത്തിയത്. മുഖക്കുരുവും നരച്ചമുടിയുമൊക്കെയായി വന്ന സമീറയെ കണ്ട് ആരാധകരും ഒന്ന് ഞെട്ടി. ഇപ്പോഴിതാ തന്റെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

sameera-reddy

ഞാന്‍ വളരെ ഇരുണ്ടതാണെന്നും ഉയരം കൂടിയതും വിശാലതയുള്ളവളുമാണെന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ജനറേഷനിലുള്ള പെണ്‍കുട്ടിയുമായി ഞാന്‍ യോജിച്ചതല്ല. ഫിറ്റ് ആയിരിക്കാന്‍ ഞാന്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അതെന്നെ തളര്‍ത്തി. ഞാന്‍ മടുത്തു. അതിലെനിക്ക് ദുഃഖമില്ല. കാരണം ഞാന്‍ എന്നെ തന്നെ അതിരുകളില്ലാതെ സ്‌നേഹിക്കാന്‍ പഠിച്ചത് അതുകൊണ്ടാണ്.

ഒരു നടി എന്ന നിലയില്‍ പ്രത്യേകമായൊരു രീതിയില്‍ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് വിവേചനമായിരുന്നില്ല. നിങ്ങളുടെ നെഞ്ചിലും ഇടുപ്പിലുമെല്ലാം പാഡുകള്‍ വെച്ച് വേറൊരു രീതിയില്‍ മാറ്റം വരുത്തേണ്ടിയിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെ എനിക്ക് ഫിക്‌സ് ചെയ്യേണ്ടി വന്നിരുന്നു. നിങ്ങള്‍ ആരെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ വൗ നിങ്ങളെ കാണാന്‍ വളരെയധികം നന്നായിട്ടുണ്ട്. നിങ്ങളുടെ ശരീരഭാരം കുറഞ്ഞിട്ടുണ്ട്. എന്റെ പ്രശ്‌നം സമൂഹമെന്ന നിലയില്‍ നിങ്ങള്‍ അഭിനന്ദിക്കുന്നതാണ്.

2002 ലായിരുന്നു സമീറ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. രണ്ടാമത്തെ പ്രസവത്തോടെയാണ് #imperfectlyperfect എന്നൊരു ക്യാംപെയിന് തുടക്കമിട്ടിരുന്നു. പിന്നാലെ തന്റെ ശരീരത്തെ കുറിച്ചും സ്വയം സ്‌നേഹിക്കുന്നതിനെ കുറിച്ചുമൊക്കെ സമീറ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടിമാരും ചെയ്യാത്ത മാതൃകപരമായ തുറന്ന് പറച്ചിലുകളാണ് സമീറ റെഡ്ഡി ഓരോ തവണയം ചെയ്യാറുള്ളത്. ഇപ്പോഴും ഇതിന് അഭിനന്ദനങ്ങള്‍ വരികയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X