മകന്റെ ജനനശേഷം ഞാന്‍ സന്തോഷവതിയായിരുന്നില്ല; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി

ബോളിവുഡിലെയും തെന്നിന്ത്യയിലെയും മുന്‍നിര നായകന്‍മാര്‍ക്കൊപ്പം ഒരുകാലത്ത് നായികാപ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങിയ താരസുന്ദരിയാണ് സമീറ റെഡ്ഡി. ബിസിനസുകാരനായ അക്ഷയ് വര്‍ധെയും രണ്ട് മക്കളുമായി ഇപ്പോള്‍ പൂര്‍ണ്ണമായും കുടുംബജീവിതം ആസ്വദിക്കുന്ന നടി പക്ഷെ, സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും സമീറ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുരോഗമനപരമായ നിരവധി കാഴ്ചപ്പാടുകളിലൂടെ എപ്പോഴും കയ്യടി നേടാറുള്ള സമീറയുടെ ചിന്തകള്‍ ഏറെ ചര്‍ച്ചയാകാറുമുണ്ട്.

2014-ലാണ് നടി ബിസിനസുകാരനായ അക്ഷയ് വര്‍ധയെ വിവാഹം ചെയ്തത്. 2015-ല്‍ മകന്‍ ഹാന്‍സും 2019-ല്‍ മകള്‍ നൈറയും പിറന്നു. മാതൃത്വത്തെക്കുറിച്ചും പേരന്റിങ്ങിനെക്കുറിച്ചുമൊക്കെ രക്ഷിതാക്കള്‍ക്കായി ഗുണകരമായ ഉപദേശങ്ങളും ടിപ്‌സുമൊക്കെ ഇടയ്ക്കിടെ സമീറ നല്‍കാറുണ്ട്. പ്രസവാനന്തരം തനിക്കുണ്ടായ വിഷമതകളെക്കുറിച്ചും സമീറ മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിലൊരു പുതിയ കുറിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ സമീറ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമീറയുടെ പോസ്റ്റ്

മകന്റെ ജനനശേഷം താന്‍ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ സമീറ റെഡ്ഡി. 'മാനസിക രോഗങ്ങള്‍ കാണാന്‍ കഴിയില്ലെങ്കിലും, അവ നമുക്കൊപ്പമുണ്ട്. മാനസികാരോഗ്യ അവബോധം എന്നത് നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ മുതലായ വൈകല്യങ്ങളെ സൂചിപ്പിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം പ്രസവാനന്തര സമ്മര്‍ദ്ദം കഠിനമായിരുന്നു, അത് ഉണ്ടെന്ന് എനിക്ക് അറിയാന്‍ സാധിക്കാതിരുന്നതിനാല്‍ വളരെ പതുക്കെയാണ് മുന്നോട്ടു നീങ്ങിയത്.

ഈ പോസ്റ്റില്‍ ഞാന്‍ പങ്കിട്ട ചിത്രങ്ങള്‍ എന്റെ ഏറ്റവും മോശം അവസ്ഥയിലുള്ള സമയത്തെ ചിത്രങ്ങളാണ്. എന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം എത്ര ശ്രമിച്ചിട്ടും എനിക്ക് സന്തോഷം തോന്നിയില്ല. എപ്പോഴും ചിന്ത മാത്രമേ ഉള്ളൂ. പോസിറ്റീവായി ഇരിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.അത്തരം പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുള്ളത് വളരെ നല്ലതാണ്.

പ്രസവാനന്തരജീവിതം

ഈ അവസ്ഥയെ അതിജീവിക്കാന്‍ സമീറ ചില ടിപ്‌സും മാതാപിതാക്കള്‍ക്കായി നല്‍കുന്നുണ്ട്.

'നമ്മെയും മറ്റുള്ളവരെയും സഹായിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? സ്വയം ശ്രദ്ധിക്കുകയും നിങ്ങളുടെ വൈകാരിക ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും ചെയ്യുക. മുന്‍വിധിയില്ലാതെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക. നിങ്ങളുടെ കഥ മറ്റുള്ളവരോട് പങ്കിടുക, ആരോഗ്യകരമായ സംഭാഷണങ്ങള്‍ക്കായി സുരക്ഷിതമായ ഇടം പിന്തുണയ്ക്കുന്ന ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കുക, രാത്രിയില്‍ നന്നായി ഉറങ്ങുക, സ്‌ക്രീന്‍ സമയം കുറയ്ക്കുക, നിങ്ങളെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശാന്തമായ സമയം ചെലവഴിക്കുക, നിങ്ങള്‍ കഴിക്കുന്നതിനെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനോട് നോ പറയുക അങ്ങനെ കുറേ നിര്‍ദ്ദേശങ്ങള്‍ മാതാപിതാക്കള്‍ക്കായി സമീറ റെഡ്ഡി മുന്നോട്ടുവെക്കുന്നുണ്ട്.

ഇപ്പോള്‍ കുടുംബിനി

2002-ല്‍ പുറത്തിറങ്ങിയ മേനേ ദില്‍ തുജ്‌കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സമീറ 2013-ല്‍ പുറത്തിറങ്ങിയ വരദനായക എന്ന കന്നട ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പൂര്‍ണ്ണമായും കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് നടി ഇപ്പോള്‍.

മേക്കപ്പില്ലാതെയും മുടി ഡൈ ചെയ്യാതെയും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സമീറ ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എപ്പോഴും പറയാറുള്ളത്. ടിപ്പിക്കല്‍ സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതി ആരോഗ്യകരമായ ജീവിതത്തെ കൈമുതലാക്കണമെന്നാണ് സമീറയുടെ ഉപദേശം.

ആളുകള്‍ തന്നെ എങ്ങനെ വിലയിരുത്തിയാലും ഭയമില്ലെന്നും തന്റെ പഴയകാല സൗന്ദര്യം ഇപ്പോഴില്ല എന്നതോര്‍ത്ത് വിഷമിക്കാനില്ലെന്നും നടി പറയുന്നു. നിരവധി ആരാധകര്‍ സമീറയുടെ തുറന്നുപറച്ചിലുകളെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്.

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X