കാവ്യ മാധവനും പ്രിയയും മാത്രമല്ല ബേബി ഷവറില്‍ തിളങ്ങിയത്! മഞ്ഞസാരിയില്‍ നിറവയറുമായി സമീറ റെഡ്ഡിയും!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സമീര റെഡ്ഡി. ബോളിവുഡിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. പിന്നീട് തമിഴിലേക്കും തെലുങ്കിലുമൊക്കെ എത്തുകയായിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സൂര്യയും സമീറ റെഡ്ഡിയും ഒരുമിച്ച് അഭിനയിച്ച ചിത്രമായ വാരണം ആയിരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇവരുടെ കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്തിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍.

2014 ലായിരുന്നു സമീറയും അക്ഷയ് വര്‍ദേയും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. കുഞ്ഞതിഥിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞതും സമീറ തന്നെയായിരുന്നു. മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം നേരത്തെ കുറിച്ചത്. നിറവയറിലുള്ള ചിത്രങ്ങളും സമീറ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ കണ്ട് വിമര്‍ശിക്കാനെത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. കുഞ്ഞഥിയുടെ വരവിന് മുന്നോടിയായുള്ള ബേബി ഷവര്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. നേരത്തെ കാവ്യ മാധവന്റേയും പ്രിയ കുഞ്ചാക്കോയുടേയും ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബേബി ഷവര്‍ ആഘോഷം

ബേബി ഷവര്‍ ആഘോഷം

കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി പലരും ആഘോഷമാക്കി മാറ്റാറുണ്ട് ഈ ചടങ്ങ്. താരകുടുംബത്തിലെ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കാവ്യ മാധവന്‍, രംഭ, പ്രിയ കുഞ്ചാക്കോ തുടങ്ങിയവരുടെ ബേബി ഷവര്‍ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തെന്നിന്ത്യയുടെ പ്രിയനായികമാരിലൊരാളായ സമീറ റെഡ്ഡിയാണ് ഇപ്പോള്‍ ബേബി ഷവര്‍ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

സമീര റെഡ്ഡിയുടെ സന്തോഷം

സമീര റെഡ്ഡിയുടെ സന്തോഷം

കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞാണ് സമീറ എത്തിയിട്ടുള്ളത്. മഞ്ഞ നിറത്തിലുള്ള ഈ സാരി തന്റെ സന്തോഷം വര്‍ധിപ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥ ആഘോഷമാക്കി മാറ്റുന്നതിനിടയില്‍ ചിത്രങ്ങളുമായിം താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു സമീറ ഈ സന്തോഷ വാര്‍ത്തയുമായി എത്തിയത്. നേരത്തെ മകന്റ ജെനനത്തിനായും താരം ബ്രേക്കെടുത്തിരുന്നു.

അമ്മക്കുട്ടി വേണം

അമ്മക്കുട്ടി വേണം

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് മകന്‍ ജനിച്ചത്. അച്ഛന്‍ കുട്ടിയാണ് അവനെന്നും അമ്മക്കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് താനെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്. കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും അന്ന് താരം പറഞ്ഞിരുന്നു. മകളായിരിക്കുമോയെത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സമീറയുടെ സന്തോഷങ്ങളിലെല്ലാം ഭര്‍ത്താവും മകനും ഒപ്പമുണ്ട്. അമ്മക്കുട്ടിയുടെ കുറവാണ് ഉള്ളതെന്നും താരം പറഞ്ഞിരുന്നു.

നീന്തിത്തുടിക്കുന്നതിലെ സന്തോഷം

നീന്തിത്തുടിക്കുന്നതിലെ സന്തോഷം

ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് എത്തിയതിന് ശേഷവും ചിത്രങ്ങളുമായും താരമെത്തിയിരുന്നു. ചിത്രങ്ങള്‍ കണ്ട് അധിക്ഷേപിക്കാനെത്തിയവര്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്. ഈ ചിത്രം അവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് ബിക്കിനിയിലുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിതെന്നും അന്ന് താരം കുറിച്ചിരുന്നു.

ഏറ്റവും മനോഹരമായ നിമിഷം

ഏറ്റവും മനോഹരമായ നിമിഷം

ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോവുന്നത്. താല്‍ക്കാലികമായി സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് താനെന്ന് സമീറ പറഞ്ഞിരുന്നു. ബോളിവുഡില്‍ തമിഴിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാണ്. മേഘ്‌ന എന്ന കഥാപാത്രത്തെയായിരുന്നു സമീറ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ഒരുനാള്‍ വരുമീലൂടെ മലയാളത്തിലേക്കും താരമെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X