പൂര്‍ണ ഗര്‍ഭിണി, നിറവയറില്‍ വെള്ളത്തിനടിയില്‍ നിന്നും സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്! ചിത്രങ്ങള്‍ കാണൂ

പ്രസവ കാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വേദനയുള്ള സമയമാണെന്ന് പറഞ്ഞ് പേടിച്ചിരുന്ന തലമുറയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ കഥ മാറി തുടങ്ങിയിരിക്കുകയാണ്. പ്രസവകാലം ഏറ്റവുമധികം ആഘോഷമാക്കി കൊണ്ടിരിക്കുന്നവരാണ് ഇന്ന് ഏറ്റവും കൂടുതല്‍. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ട്. ഈ ദിവസങ്ങളില്‍ നടി എമി ജാക്‌സണും സമീറ റെഡ്ഡിയുമാണ് പ്രസവകാലം ആഘോഷിക്കുന്ന രണ്ട് താരസുന്ദരിമാര്‍.

sameera

ആദ്യ പ്രസവത്തെ കുറിച്ചും രണ്ടാമത്തെ പ്രസവത്തെ കുറിച്ചുമെല്ലാം പറഞ്ഞ് സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സമീറയുടെ ബേബി ഷവര്‍ പാര്‍ട്ടി നടന്നത്. ഇപ്പോഴിതാ ഒന്‍പതാം മാസത്തില്‍ നിറവയറുമായി ഫോട്ടോഷൂട്ട് നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നടി. വെറും ഫോട്ടോഷൂട്ട് അല്ല, അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടാണ് സമീറ പരീക്ഷിച്ചിരിക്കുന്നത്.

sameera

നിറവയറില്‍ വെള്ളത്തിനടിയില്‍ കമിഴ്ന്ന് കിടക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടി പുറത്ത് വിട്ടിരിക്കുന്നത്. എന്റെ ഒന്‍പതാം മാസം ഞാന്‍ ആഘോഷിക്കുകയാണ്. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നമ്മുടെ എല്ലാം ജീവിതത്തിന് വേറിട്ട മുഖങ്ങളാണ്. നമ്മളെല്ലാവരും നമ്മള്‍ എങ്ങനെയാണോ അതുപോലെ സ്‌നേഹിക്കാനും അംഗീകാരിക്കാനും ശ്രമിക്കണമെന്നും പറഞ്ഞാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X