ആദ്യ പ്രസവ ശേഷം ശരീരത്തോട് ചെയ്തത് അനീതി! ഇപ്പോള്‍ 84 കിലോ ആയെങ്കിലും സന്തോഷമാണെന്ന് സമീറ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയിലടക്കം താരസുന്ദരിയായി തിളങ്ങിയ സമീറ റെഡ്ഡി അമ്മമാര്‍ക്ക് ഒരു മാതൃകയാണ്. തന്റെ രണ്ടാമത്തെ പ്രസവം ആഘോഷമാക്കിയാണ് സമീറ വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ കുഞ്ഞ് പിറന്നതിന് ശേഷം അനുഭവിച്ച വേദനകളെ കുറിച്ചും രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ ഉണ്ടായ ശാരീരിക മാനസിക മാറ്റങ്ങളെ കുറിച്ചുമെല്ലാം നടി തുറന്ന് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ കിടിലനൊരു ഫോട്ടോ പങ്കുവെച്ച് ശരീരസൗന്ദര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. 'പ്രസവശേഷം എന്റെ ശരീരരത്തിന്റെ ഭംഗി അധികം നഷ്ടപ്പെട്ടിട്ടില്ല. പഴയ സെക്‌സി ഗേള്‍ ആകാനുള്ള ശ്രമങ്ങള്‍ തുരടുന്നു. ശരീരഭാരം കൂടിയ ശേഷം പഴയ വസ്ത്രങ്ങള്‍ പാകമാകുന്നില്ലെന്ന് പറയുന്നവരോട്.. എനിക്കിപ്പോള്‍ 84 കിലോ ഭാരമുണ്ട്. ഭാരം കുറച്ച് ഫിറ്റ് ആവാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്നാലും ഇപ്പോഴത്തെ എന്നെയും ഞാന്‍ സ്‌നേഹിക്കുന്നു.

മൂത്ത മകന്‍ ജനിച്ച സമയത്ത് ഞാനെന്റെ ശരീരത്തെ വെറുത്തിരുന്നു. പക്ഷേ അതാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ എന്റെ ശരീരത്തോട് ഞാന്‍ ചെയ്ത ഏറ്റവും വലിയ അനീതി. ഇക്കുറി എനിക്കത് ചെയ്യാന്‍ വയ്യ എന്നും താരം കുറിപ്പില്‍ പറയുന്നു. 2014 ലായിരുന്നു സമീറയും ബിസിനസുകാരനായ അക്ഷയ് വര്‍ദെയും വിവാഹിതരാവുന്നത്. 2015 ല്‍ ഒരു മകന്‍ പിറന്നു. 2019 ലാണ് സമീറ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കുന്നത്.
മകളെ ഗര്‍ഭിണി ആയിരിക്കവേ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് അടക്കം നടത്തി സമീറ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ശേഷം മകള്‍ ജനിച്ച് രണ്ട് മാസം കഴിയവേ കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറിയിരുന്നു. രസകരമായ കാര്യം സമീറയ്‌ക്കൊപ്പം രണ്ട് മാസം പ്രായമായ നൈറ എന്ന മകളും ഉണ്ടായിരുന്നു എന്നതാണ്.


Click it and Unblock the Notifications