മമ്മൂക്കയ്ക്ക് ചെറിയ ബുദ്ധിമുട്ടികള്‍ അനുഭവപ്പെട്ടിരുന്നു; അദ്ദേഹം സഹകരിച്ചു, സമീറ സനീഷ് പറയുന്നു

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്്.റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും മൈക്കിളപ്പ അരങ്ങ് തകര്‍ക്കുകയാണ്. പ്രഖ്യാപനം മുതല്‍ ചിത്രത്തിനായി ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദ് ഒന്നിക്കുന്ന ചിത്രമാണിത്. ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഈ ടീം എത്തുന്നത്. ചിത്രത്തില്‍ മാസ് ക്ലാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

മമ്മൂക്കയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഒരുക്കിയത് സമീറ സനീഷാണ്. കുര്‍ത്തയും മുണ്ടും ധരിച്ചുള്ള മെഗാസ്റ്റാറിന്റെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൊവിഡ് കാലത്തായിരുന്നു ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണം നടന്നത്. ഇപ്പോഴിത മമ്മൂട്ടിയക്ക് വേണ്ടി കുര്‍ത്ത ഒരുക്കിയ അനുഭവം വെളിപ്പെടുത്തുകയാണ് സമീറ സനീഷ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. അമല്‍നീരദിനോടൊപ്പമുളള സമീറയുടെ മൂന്നാംമത്തെ ചിത്രമാണ്.

സമീറയുടെ വാക്കുകളിലൂടെ

സമീറയുടെ വാക്കുകളിലൂടെ...അമലേട്ടനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വം. ഇതിനു മുമ്പ് ഇയ്യോബിന്റെ പുസ്തകം, സിഐഎ എന്നിവയാണ് ചെയ്തത്. അമലേട്ടന്റെ സിനിമകളില്‍ ക്യാരക്ടറിന്റെ അപ്പിയറന്‍സിന് വലിയ പ്രധാന്യം ഉണ്ടാവും. കോസ്റ്റ്യൂം വളരെ ഡീറ്റൈല്‍ഡ് ആയിരിക്കും. ഭീഷ്മയിലെ കഥാപാത്രങ്ങളാരും ഒരുങ്ങി നില്‍ക്കുന്നതു പോലെ തോന്നരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം. എല്ലാവരെയും നാച്യുറലായി തോന്നുന്ന രീതിയില്‍ കോസ്റ്റ്യൂം ചെയ്യണെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ക്ക് ഒരു രൂപമുണ്ട്. അതു നമ്മള്‍ ചെയ്താല്‍ മതി. നെടുമുടി ചേട്ടനും ലളിത ചേച്ചിക്കും ബ്ലാക് ടോണ്‍ നല്‍കിയത് അപ്രകാരമാണ്. അങ്ങനെയാരു തറവാട്ടില്‍ സാധാരണ കാണുന്ന വേഷമായിരുന്നില്ല അവരുടേത്. അവിടെ ആ കോസ്റ്റ്യൂമിലൂടെയും പലതും പറയുന്നുണ്ട്.

മമ്മൂട്ടിയ്ക്ക് ബുദ്ധിമുട്ട് തോന്നി

മമ്മൂട്ടിയ്ക്ക് വസ്ത്രം ഡിസൈന്‍ ചെയ്തതിനെ കുറിച്ചും സമീറ പറഞ്ഞിരുന്നു. ലിനന്‍ കൊണ്ടാണ് മമ്മൂക്കയുടെ കുര്‍ത്തകള്‍ക്ക് ഒരുക്കിയത്. ഏതാണ്ട് 12 കുര്‍ത്തകളാണ് തയാറാക്കിയത്. ബ്ലാക്, ഗ്രേ, ഒലിവ് ഗ്രീന്‍, കോഫി ബ്രൗണ്‍, വൈറ്റ്, ഡാര്‍ക് ബ്ലൂ എന്നീ നിറങ്ങളിലാണ് കുര്‍ത്തകള്‍. ചൈനീസ് കോളര്‍, ഡബിള്‍ പോക്കറ്റ്, ഷോള്‍ഡര്‍ ഫ്‌ലാറ്റ് എന്നിവയായിരുന്നു ഇവയുടെ പ്രത്യേകതകള്‍. വിവിധ നിറത്തിലുള്ള മുണ്ടുകളും ഇതോടൊപ്പം പെയര്‍ ചെയ്തു. ട്രയല്‍ നോക്കിയപ്പോള്‍ കോസ്റ്റ്യൂം പെര്‍ഫക്ട് ആയിരുന്നു. നല്ല ചൂടുള്ള സമയത്തായിരുന്നു ഷൂട്ട്. ഓരോ തവണ കഴുകുമ്പോഴും മെറ്റീരിയല്‍ കൂടുതല്‍ റഫ് ആകാനും തുടങ്ങി. അതോടെ മമ്മൂക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ടികള്‍ അനുഭവപ്പെട്ടു. എങ്കിലും അദ്ദേഹം വളരെയധികം സഹകരിച്ചിരുന്നു.

മമ്മൂട്ടിയുടെ വസ്ത്രം

മമ്മൂക്കയ്ക്ക് ഒപ്പം നിരവധി സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടായി എന്നും സമീറ പറയുന്നുണ്ട്. ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സൈന്റ്, ഭീഷ്മ പര്‍വം എന്നിവയാണ് അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഡാഡി കൂളിലാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം വര്‍ക് ചെയ്തത്. എക്‌സൈറ്റ്‌മെന്റ് കാരണം അതു വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അതും എനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും മമ്മൂട്ടിക്കൊപ്പമുളള അനുഭവം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
ബുദ്ധിമുട്ട്

കൊവിഡ് കാലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സമീറ സനീഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.'കൊവിഡ് കാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ 'ഭീഷ്മ പര്‍വ'ത്തിന് നേരിടേണ്ടി വന്നു. സിനിമ തുടക്കത്തില്‍ മെയിന്‍ അസോസിയേറ്റിന് കോവിഡ് വന്നു. പിന്നാലെ എനിക്ക് കോവിഡ്. ആ സമയത്ത് സെറ്റിലുണ്ടായിരുന്ന മിക്കവര്‍ക്കും കോവിഡ് പോസ്റ്റീവ് ആയി. ഷൂട്ട് തീരാറായപ്പോഴാണ് നദിയ മൊയ്തുവിന് കൊവിഡ് വന്നത്. അങ്ങനെ നിരവധി ഷെഡ്യൂളുകള്‍ ആയിട്ടാണ് സിനിമ തീര്‍ത്തത്; സമീറ സനീഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X