മക്കള്‍ക്കൊപ്പം സംവൃത സുനില്‍! ഞങ്ങള്‍ സുരക്ഷിതരാണ്! ഇപ്പോള്‍ മറ്റൊന്നിനും സമയമില്ലെന്നും താരം!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനില്‍. രസികനെന്ന ചിത്രത്തിലൂടെ ലാല്‍ ജോസായിരുന്നു താരത്തെ സിനിമയിലേക്ക് കൊണ്ടുന്നത്. നീണ്ട മുടിയും നുണക്കുഴിക്കവിളുമായി സിനിമയിലെത്തിയ താരത്തെ പെട്ടെന്ന് തന്നെ പ്രേക്ഷകരും സ്വീകരിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും വിവാഹത്തോടെ അഭിനയം നിര്‍ത്തിയ സംവൃത അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. അഖില്‍ രാജായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. 2012 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് സംവൃത സുനില്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.

നായികനായകന്‍ പരിപാടിയില്‍ ജൂറി അംഗമായും താരമെത്തിയിരുന്നു. ലാല്‍ ജോസ് നിര്‍ബന്ധിച്ചപ്പോഴായിരുന്നു താരം റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായെത്തിയത്. കുഞ്ചാക്കോ ബോബനായിരുന്നു മറ്റൊരു വിധികര്‍ത്താവ്. മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ മുതല്‍ എല്ലാവരും താരത്തോട് ചോദിച്ചിരുന്നത് സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. ബിജു മേനോന്‍ നായകനായെത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന സിനിമയിലൂടെയായിരുന്നു സംവൃതയുടെ തിരിച്ചുവരവ്. അടുത്തിടെയായിരുന്നു ജീവിതത്തിലേക്ക് രണ്ടാമതൊരു അതിഥി എത്തിയെന്ന് വ്യക്തമാക്കി താരമെത്തിയത്. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

 മക്കള്‍ക്കൊപ്പം

മക്കള്‍ക്കൊപ്പം

മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായാണ് സംവൃത അഖില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. അഗസ്ത്യയെയും രുദ്രയേയും ചേര്‍ത്തുപിടിച്ചുള്ള ചിത്രവുമായാണ് സംവൃത എത്തിയത്. മക്കള്‍ ഇരുവരേയും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ക്യൂട്ട് ചിത്രമാണല്ലോയെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. രണ്ടാമത്തെ മകനായ രുദ്രയുടെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. പുറംതിരിഞ്ഞ് നില്‍ക്കുകയാണ് അഗസത്യയും.

സുരക്ഷിതരാണ്

സുരക്ഷിതരാണ്

കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

 രുദ്രയുടെ വരവ്

രുദ്രയുടെ വരവ്

ഫെബ്രുവരി 20നായിരുന്നു അഗസത്യയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയത്. അഗസത്യയ്ക്ക് 5 വയസ്സ് തികഞ്ഞെന്നും കൂട്ടായി രുദ്ര എത്തിയെന്നുമുള്ള സന്തോഷം പങ്കുവെച്ചെത്തിയത് സംവൃത തന്നെയായിരുന്നു. കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ താരം ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. വിവാഹ ശേഷം സംവൃതയും അഖിലിനൊപ്പം യുഎസില്‍ സ്ഥിരതാമസക്കാരിയാവുകയായിരുന്നു. 2015 ഫെബ്രുവരി 21നായിരുന്നു ഇവര്‍ക്ക് ആദ്യത്തെ മകനായ അഗസ്ത്യയെ ലഭിച്ചത്. ഇനിയങ്ങോട്ട് ഇരുവരുടേയും പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമാണ് ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു.

അഭിനയത്തിലേക്കുള്ള തിരിച്ചുവരവ്

അഭിനയത്തിലേക്കുള്ള തിരിച്ചുവരവ്

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന സിനിമയിലൂടെയായിരുന്നു സംവൃത തിരിച്ചെത്തിയത്. ബിജു മേനോനായിരുന്നു ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് താരത്തെ വിളിച്ചത്. വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിലേക്ക് മടങ്ങിവരണമെന്നൊന്നും തീരുമാനിച്ചിരുന്നില്ല. യുഎസില്‍ നിന്നും വന്ന് അഭിനയിച്ച് പോവുകയെന്നത് നടക്കില്ലെന്ന് ആദ്യമേ മനസ്സിലാക്കിയിരുന്നുവെന്നും സംവൃത പറഞ്ഞിരുന്നു. നാട്ടിലേക്ക് എത്തിയപ്പോഴായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുമോയെന്ന ചിത്രത്തില്‍ അഭിനയിച്ചത്.

കുടുംബജീവിതത്തിലേക്ക്

കുടുംബജീവിതത്തിലേക്ക്

കരിയറില്‍ ഏറെത്തിരക്ക് പിടിച്ച സമയത്തായിരുന്നു വിവാഹം. സിനിമയിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബ ജീവിതം ആസ്വദിക്കുകയെന്ന തീരുമാനം എടുത്തത് താനാണെന്നും സംവൃത പറഞ്ഞിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ടായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X