സംവൃത സുനിലും പൂര്‍ണിമയ്ക്കയടക്കമുള്ള നടിമാര്‍ക്ക് കിട്ടിയ ചലഞ്ച്! വെല്ലുവിളി സ്വീകരിച്ച് നടിമാര്‍

ലോക്ഡൗണ്‍ കാലത്ത് സമൂഹ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റ് ഇടുകയാണ് മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം. എല്ലാവരും തന്നെ ചലഞ്ചുകള്‍ ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ ഇതിനകം പലതരം ചലഞ്ചുകള്‍ നടത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം യുവനടിമാരുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഇന്ത്യ ചലഞ്ച് നടത്തിയിരുന്നു.

യുവനടി കല്യാണി പ്രിയദര്‍ശനായിരുന്നു ചലഞ്ചുമായി മലയാളത്തിലേക്ക് എത്തിയത്. നടി നസ്രിയ നസീം, അന്ന ബെന്‍ തുടങ്ങിയവരെല്ലാം ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന നടിമാരും ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്. രസകരമായ കാര്യം ഇത്തവണ നടിമാരുടെ ഫോട്ടോസെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ളതാണെന്നുതാണ്.

പുതിയ ചലഞ്ചുമായി നടിമാര്‍

ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയുടെ ചലഞ്ച് ഏറ്റെടുത്ത് കൊണ്ടാണ് നടി സംവൃത സുനില്‍ ഫോട്ടോയുമായി എത്തിയത്. വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് സംവൃത പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വുമണ്‍ സപ്പോര്‍ട്ടിങ് വുമണ്‍ എന്നാണ് പുതിയ ചലഞ്ചിന് പേരിട്ടിരിക്കുന്നത്. നിരഞ്ജന അനൂപിന്റെയും ദിവ്യ ഉണ്ണിയുടെയും ചലഞ്ചായിരുന്നു സരിത ജയസൂര്യ ഏറ്റെടുത്തത്.

പുതിയ ചലഞ്ചുമായി നടിമാര്‍

പരീസ് ലക്ഷ്മി, ലക്ഷ്മി പ്രേംകുമാര്‍ എന്നിവരുടെ ചലഞ്ചായിരുന്നു ദിവ്യ ഉണ്ണി സ്വീകരിച്ചത്. ജമേഷ് ഷോ യില്‍ പങ്കെടുക്കവേ എടുത്ത വെറൈറ്റി ചിത്രമായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായി ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തിരുന്നത്. ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുമായി പാരീസ് ലക്ഷ്മിയും എത്തിയിരുന്നു. കൊറിയോഗ്രാഫര്‍ സജ്‌ന നജാമില്‍ നിന്നായിരുന്നു പാരീസ് ലക്ഷ്മിയ്ക്ക് ചലഞ്ച് കിട്ടിയത്.

Recommended Video

കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam
പുതിയ ചലഞ്ചുമായി നടിമാര്‍

ഞങ്ങള്‍ ഒരുമിച്ച് കൂടുതല്‍ ശക്തരാണ്. നമുക്ക് ശാക്തീകരണം തുടരാം. വെല്ലുവിളി സ്വീകരിച്ചു, നന്ദി എന്നാണ് പൂര്‍ണിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. തന്നെ നോമിനേറ്റ് ചെയ്ത എല്ലാവരെയും മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് പൂര്‍ണിമ എത്തിയത്. സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു പൂര്‍ണിമയും പങ്കുവെച്ചത്.

 പുതിയ ചലഞ്ചുമായി നടിമാര്‍

നടി ഭാമയും ചലഞ്ചിന്റെ ഭാഗമായിരുന്നു. മുക്ത, ഗൗതമി, വീണ നായര്‍, ഷീലു എബ്രാഹ്രാം, മാളവിക മേനോന്‍, തുടങ്ങിയവരെ ഒക്കെ ഭാമയും ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച് ചിത്രവുമായിട്ടെത്തിയ മുക്ത റിമി ടോമിയെ അടക്കമുള്ളവരെ ചലഞ്ച് ചെയ്തിട്ടുണ്ട്. ഓരോരോരുത്തര്‍ ഓരോരുത്തരായി ഇതിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്. വീണ നായര്‍, പ്രിയ മോഹന്‍, പ്രയാഗ മാര്‍ട്ടിന്‍, തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. ഇത് എന്ത് ചലഞ്ചാണെന്ന് ചോദിച്ച് കമന്റിട്ടവരോട് സ്ത്രീകളെയും സ്ത്രീ ശാക്തീകരണത്തെയും പിന്തുണയ്ക്കുക എന്ന ഉദ്ദേശം മാത്രം മുന്‍നിര്‍ത്തി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ചലഞ്ചാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X