പൃഥ്വിരാജുമായുളള പഴയ പ്രണയ കഥയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ച് സംവൃത സുനിൽ...
വീട്ടിലെ കുട്ടി എന്ന ഇമേജുള്ള നടിയാണ് സംവൃത സുനിൽ. അന്നും ഇന്നും അത് അങ്ങനെ തന്നെയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഒരു പിടി മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. സംവൃതയുടെ പല ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. ആറ് വർഷത്തിന് ശേഷമാണ് സംവൃത ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും നടിയ്ക്ക് കിട്ടിയത്. എന്നാൽ പിന്നീട് സിനിമയിൽ സ്ഥിര സാന്നിധ്യമാകാൻ സംവൃത തയ്യാറായിരുന്നില്ല അധികം ഗോസിപ്പ് കോളങ്ങളിൽ കേൾക്കാത്ത ഒരു പേരായിരുന്നു സംവൃതയുടേത്. എന്നാൽ പൃഥ്വിരാജുമായുളള പഴയ പിണക്ക കഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. ആർജെ മൈക്കുമായുള്ള അഭിമുഖത്തിലായിരുന്നു ആ പഴയ ഗോസിപ്പ് കഥ വീണ്ടും ഉയർന്ന് വന്നത്.

സിനിമയിലെ സംവൃതയുടെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് സംവൃത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.. സിനിമയിൽ തുടങ്ങിയപ്പോൾ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ഭാഗ്യനായിക കൂടിയായിരുന്നു സംവൃത.
Recommended Video

അഭിമുഖത്തിൽ ആർ ജെ മൈക്ക് സിനിമയിലെ അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സംവൃത പറഞ്ഞ മൂന്ന് പേരുകൾ ഇവരുടേതായിരുന്നു. എറ്റവും ഒടുവിലാണ് അന്ന് പ്രചരിച്ച ഗോസിപ്പ് വാർത്തയെ കുറിച്ച് അവതാരകൻ പറഞ്ഞത്. പണ്ട് ഞാൻ കേട്ടിട്ടുണ്ട് സംവൃത സുനിലും പൃഥ്വിരാജും പ്രണയത്തിലായിരുന്നു എന്നും, നിങ്ങൾ അടിച്ച് പിരിഞ്ഞതാണെന്നുമൊക്കെ. മറ്റൊന്നും വിചാരിക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് സംവൃതയോട് മൈക്ക് ഈ കാര്യം ചോദിക്കുന്നത്. എന്നാൽ ദൈവമേ എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു സംവൃത.

ഇപ്പോഴും ഈ മൂവർ സംഘം ഒന്നിച്ചു കൂടാറുണ്ട്. അടുത്തിടെ ഇതേ സൗഹൃദത്തെ കുറിച്ച് നടൻ ജയസൂര്യയും പറഞ്ഞിരുന്നു. സംവൃത നാട്ടിൽ എത്തിയാൽ നാല് പേരും ഒന്നിച്ച് കൂടുമെന്നായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുട്ടിയാണെന്നും തനിക്ക് ഒരു സഹോദരൻ ഉണ്ടെങ്കിൽ കല്യാണം ആലോചിക്കുമായിരുന്നു എന്നായിരുന്നു ജയസൂര്യ ആ അഭിമുഖത്തിൽ പറഞ്ഞത്.

താരപരിവേഷമില്ലാത്ത നടിയാണ് സംവൃത. ഭർത്താവിനൊപ്പം സന്തോഷത്തോടെ അമേരിക്കയിലാണ് താരം. ഈ അടുത്തിടെ താരം വീണ്ടും അമ്മയായിരുന്നു. സംവൃത തന്നെയായിരുന്നു ആ സന്തോഷ വിവരം പുറത്തു വിട്ടത്. ഫെബ്രുവരി 20 നായിരുന്നു പുതിയ അതിഥി താരത്തിന്റെ കുടുംബത്തിൽ എത്തിയത്. രുദ്ര എന്നാണ് മകളുടെ പേര്, മകൻ അഗസ്ത്യക്ക് അഞ്ച് വയസ്സായി.


Click it and Unblock the Notifications











