വിവാഹശേഷമാണ് അത് പഠിച്ചത്! മകന്‍റെ വരവോടെ ജീവിതം മാറിയെന്നും സംവൃത സുനില്‍!
ലാല്‍ ജോസിന്റെ രസികനെന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കോളേജ് പഠനത്തിനിടയിലായിരുന്നു താരത്തിന് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. നേരത്തെയും അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനം പൂര്‍ത്തീകരിക്കാനുള്ള തീരുമാനത്തിലായിരുന്നു സംവൃത. രസികനിലെ തങ്കി പിന്നീട് മലയാളത്തിന്റെ പ്രിയനായികമാരിലൊരാളായി മാറുകയായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ സംവൃതയ്ക്ക് നല്‍കിയത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
ബിജു മേനോന്‍ നായകനായെത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത ഇടവേള അവസാനിച്ചത്. തനിസാധാരണക്കാരിയായ വീട്ടമ്മയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നായിക നായകനെന്ന റിയാലിറ്റി ഷോയില്‍ മെന്ററായെത്തിയതിന് പിന്നാലെയായിരുന്നു താരം സിനിമയിലും തിരിച്ചുവരവ് നടത്തിയത്. മക്കളുടെ കാര്യങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയായി അഖിലിനൊപ്പം യുഎസില്‍ കഴിയുകയാണ് താരം. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അഖിലേട്ടന്റെ പിന്തുണ
വിവാഹത്തോടെ സിനിമയില്‍ നിന്നും സംവൃത മാറി നിന്നിരുന്നു. അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. കുടുംബ ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ തീരുമാനിച്ചത്. അത് നല്ലതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നുവെന്നും താരം പറയുന്നു. അഖിലേട്ടനും തന്റെ വീട്ടുകാരുമാണ് സിനിമയിലെ തിരിച്ചുവരവിനായി സഹായിച്ചത്. നല്ല ചിത്രമാണെന്നറിഞ്ഞപ്പോള്‍ അവരെല്ലാം മികച്ച പിന്തുണയാണ് നല്‍കിയത്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഭാഗ്യമായാണ് കാണുന്നത്.
Recommended Video

യുഎസിലേക്ക് പോയപ്പോള്‍
വിവാഹശേഷം അഖിലിനൊപ്പം യുഎസിലേക്ക് ചേക്കേറുകയായിരുന്നു താരം. പുതിയ ലോകത്തെ ജീവിതം ആസ്വദിക്കുകയായിരുന്നു. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് യുഎസ്. പാചകം പഠിച്ചത് വിവാഹ ശേഷമായിരുന്നു. നേരത്തെ പാചക പരീക്ഷണങ്ങളൊന്നും നടത്തിയിരുന്നില്ല. ചെയ്ത് പഠിക്കുകയായിരുന്നു. പതിയെ പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒരുപാട് യാത്രകളും നടത്തിയിരുന്നു ആ സമയത്ത്. സിനിമകള്‍ കണ്ടാസ്വദിക്കാനും സമയം ലഭിച്ചിരുന്നു.

മകന്റെ വരവ്
മകന്റെ വരവോടെ ജീവിതത്തില്‍ചില മാറ്റങ്ങള്‍ വന്നുവെന്നും താരം പറയുന്നു. അഗസ്ത്യയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയത് അടുത്തിടെയായിരുന്നു. സംവൃത തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. അമ്മയായപ്പോള്‍ ഉത്തരവാദിത്തം കൂടിയെന്നും സംവൃത പറയുന്നു. അഖിലേട്ടന് അച്ഛന്റെ ഉത്തരവാദിത്തവും എനിക്ക് അമ്മയുടെ ഉത്തരവാദിത്തവുമാണ്. മോന്‍ ഇപ്പോള്‍ പ്രീ സ്‌കൂളില്‍ പഠിക്കുകയാണ്. അമ്മയെന്ന നിലയില്‍ താന്‍ സന്തോഷവതിയാണെന്നും സംവൃത പറയുന്നു.

സിനിമയിലെ സുഹൃത്തുക്കള്‍
താരപരിവേഷമൊന്നുമില്ലാത്ത ജീവിതമാണ് യുഎസില്‍. പുതിയ വീട് വാങ്ങി, വീട്ടുജോലികള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് ഇവിടെ. നാട്ടിലെത്തുമ്പോഴാണ് സിനിമാതാരമായിരുന്നുവെന്ന് ഓര്‍ക്കുന്നത്്. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ചോക്ലേറ്റ് സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രാജുവിനും ജയേട്ടനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത് മനോഹരമായ അനുഭവമായിരുന്നു. രസകരംായ അനുഭവങ്ങളായിരുന്നു ആ സെറ്റിലേത്.

മികച്ച അവസരം ലഭിച്ചാല്‍
വീണ്ടും സിനിമയില്‍ സിനിമയില്‍ സജീവമാവണമെന്നാഗ്രഹമില്ലെന്ന് താരം പറയുന്നു. ഇടവേളയ്ക്ക് ശേഷമായിട്ടായിരിക്കും അടുത്ത സിനിമയും ചെയ്യുന്നത്. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നും താരം പറയുന്നു. എന്നെ ആകര്‍ഷിക്കുന്ന കഥയും നല്ല സംവിധായകരുടെ സിനിമയും തേടിയെത്തിയാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും സംവൃത സുനില്‍ പറയുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവൃത സുനില്‍. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications