സംവൃത സുനിലിന്റെ ആദ്യ പിറന്നാളിന്റെ ഫോട്ടോ! അച്ഛന് ആശംസയുമായി സംജുക്തയും! ചിത്രം വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. രസികനിലൂടെ ലാല്‍ ജോസായിരുന്നു താരത്തെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. നുണക്കുഴി കവിളും നീണ്ട മുടിയുമായെത്തിയ താരത്തെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാമായി പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു സംവൃതയുടെ വിവാഹം. വിവാഹ ശേഷം അഖിലിനൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങളെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും തിരഞ്ഞെടുക്കാനായി നടത്തിയ റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം പിന്നീട് തിരിച്ചെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത സുനിലിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛനും അമ്മുക്കുട്ടിയും, അമ്മുക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍. ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുയെന്ന് പറഞ്ഞായിരുന്നു സംവൃത എത്തിയത്. കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സംവൃതയുടെ സഹോദരിയായ സംജുക്തയും അച്ഛന് സ്‌നേഹാശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

അന്നും ഇന്നും അച്ഛനാണ് ഹീറോ, എന്നും അങ്ങനെ തന്നെയായിരിക്കും. ഹാപ്പി ബര്‍ത്ത് ഡേ അച്ചൂയെന്നായിരുന്നു സംജുക്ത കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രവും സംജുക്ത പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഡാര്‍ലിംഗ്‌സ് എന്നായിരുന്നു ചിത്രത്തിന് കീഴില്‍ സംവൃതയുടെ കമന്റ്. സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന സിനിമയിലൂടെയായിരുന്നു താരം എത്തിയത്. ബിജു മേനോനായിരുന്നു ചിത്രത്തില്‍ നായകനായത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി താരം ഭര്‍ത്താവിന് അരികിലേക്ക് മടങ്ങിയിരുന്നു. മക്കളുടെ കാര്യങ്ങളും ഭര്‍ത്താവിന്റെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താരം ഇപ്പോള്‍.


Click it and Unblock the Notifications











