ഈ കുഞ്ഞുപെണ്‍കുട്ടി ഞാനായിരുന്നു! കുടുംബസമേതം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം

കുടുംബാംഗങ്ങള്‍ക്കൊപ്പം ഇത്രയും കാലം ഒന്നിച്ച് വീട്ടിലിരിക്കാന്‍ താരങ്ങള്‍ക്ക് അവസരം കിട്ടിയത് ഈ ലോക് ഡൗണ്‍ കാലത്താണ്. പുറത്തിറങ്ങാന്‍ പോാലും കഴിയാത്ത അവസ്ഥ ആയതിനാല്‍ വീടിനുള്ളില്‍ തന്നെയാണ് എല്ലാവരും. വെറുതേ ഇരുന്ന് ബോറടിച്ചവരെല്ലാം കൊറോണ കാലത്തെ വിനോദങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

കൂട്ടത്തില്‍ രസകരമായ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. വെറുതേ ഇരിക്കാന്‍ സമയം കിട്ടിയതോടെ എല്ലാവരും ആല്‍ബത്തിലുള്ള ചിത്രങ്ങളെല്ലാം പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടി സംവൃത സുനിലാണ് ചെറുപ്പകാലത്തെ ചിത്രവുമായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വളരെ ചെറുതായിരുന്നപ്പോള്‍ കുടുംബസമേതം നില്‍ക്കുന്ന ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Samrutha-Sunil

സന്തോഷത്തോടെയുള്ള ഞാന്‍. എന്റെ മാതാപിതാക്കള്‍ക്കും സഹോദരിയും സുഹൃത്തുമായവള്‍ക്കുമൊപ്പം സുരക്ഷിതത്വം അനുഭവിച്ചിരുന്ന സമയം ഇതാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു സംവൃത ചിത്രം പങ്കുവെച്ചത്. നടിയുടെ പോസ്റ്റിന് താഴെ സഹോദരി സഞ്ജുക്ത സുനിലും കമന്റുമായി എത്തിയിരുന്നു. ഐ ലവ് യൂ എന്നായിരുന്നു സഹോദരി എഴുതിയത്. ഞാനും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നായിരുന്നു സഹോദരിയ്ക്ക് സംവൃതയുടെ മറുപടി.

അടുത്തിടെയാണ് നടി വീണ്ടും അമ്മയായത്. ഫെബ്രുവരി 20 നാണ് രണ്ടാമതും ഒരു ആണ്‍കുഞ്ഞ് സംവൃതയ്ക്ക് ജനിച്ചത്. രുദ്ര എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മൂത്ത മകന്‍ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം നടി പങ്കുവെച്ചിരുന്നു. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടേക്ക് പോവുകയായിരുന്നു.

Samrutha-Sunil

Recommended Video

സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു! | filmibeat Malayalam

2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകന്‍ ആണ്‍കുഞ്ഞ് ജനിക്കുന്നത്. അന്ന് മുതല്‍ മകന്റെ കാര്യങ്ങള്‍ നോക്കി കഴിയുകയായിരുന്നു സംവൃത. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന സംവൃത കഴിഞ്ഞ വര്‍ഷം തിരിച്ച് വരവ് നടത്തിയിരുന്നു. ബിജു മേനോന്റെ നായികയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ സാധ ഒരു വീട്ടമ്മയുടെ വേഷത്തിലായിരുന്നു സംവൃത അഭിനയിച്ചത്. ഏറെ കാലത്തിന് ശേഷമുള്ള തിരിച്ച് വരവ് ആണെങ്കിലും തന്റെ റോള്‍ മനോഹരമാക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. ഫീല്‍ഗുഡ് സിനിമകളിലൊന്നായി ഇതും പ്രേക്ഷകര്‍ സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X