ആ സ്നേഹത്തിന് ഒന്നും പകരമാവില്ല, അണ്ടർസ്റ്റാന്റിങ്ങായ പാട്നർ അനുഗ്രഹം; അന്നും ഇന്നും മാറ്റമില്ലാതെ സംവൃത!
പതിനേഴാം വയസിലാണ് സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് സംവൃത സുനിൽ എന്ന കണ്ണൂരുകാരി പെൺകുട്ടി എത്തുന്നത്. രസികനിലെ തങ്കി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. രസികന്റെ സെറ്റിൽ വെച്ചായിരുന്നു പതിനെട്ടാം പിറന്നാൾ ആഘോഷം. ആദ്യ സിനിമയ്ക്കുശേഷം തുടരെ തുടരെ നിരവധി സിനിമകളിൽ നടി അഭിനയിച്ചു. അന്നും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സംവൃത. സംസാരം, പെരുമാറ്റം, വസ്ത്രധാരണം എന്നിവയിൽ ഇന്നും സംവൃതയെ വെല്ലാൻ മറ്റൊരു മലയാള നടിക്കും കഴിയില്ല. മുൻനിര നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് അഖിലിന്റെ ജീവിത സഖിയായി അമേരിക്കയിലേക്ക് പറക്കുന്നത്.
പിന്നീട് സോഷ്യൽമീഡിയ വഴിയാണം സംവൃതയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ കുടുംബസമേതം വെക്കേഷൻ ആസ്വദിക്കാനായി നാട്ടിലെത്തിയ സംവൃത വിശേഷങ്ങൾ പങ്കുവെക്കുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുക എന്നത് താൻ ആഗ്രഹിച്ച് എടുത്ത തീരുമാനമാണെന്ന് സംവൃത എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മദർഹുഡ്ഡാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിനും സംസാരത്തിനും പകരം വെയ്ക്കാൻ ഒന്നിനുമാവില്ല. കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് കൊല്ലമായി. 2015ൽ ആണ് ആദ്യത്തെ മകൻ പിറക്കുന്നത്. 2020ൽ രുദ്രയും പിറന്നു.
അവസാനം അഭിനയിച്ച സിനിമ അയാളും ഞാനും തമ്മിലാണ്. ഒരു ബ്രേക്കിന് വേണ്ടി ആ സമയത്തൊക്കെ ഞാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ബാക്ക് ടു ബാക്ക് ഒരുപാട് സിനിമകൾ ആ സമയത്ത് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് നാൾ ഫ്രീയായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഹെക്ടിക്ക് ലൈഫിൽ നിന്നും ബ്രേക്ക് ആഗ്രഹിച്ചപ്പോഴായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല.
പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്. വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി. പിന്നീട് ആദ്യത്തെ കുഞ്ഞ് പിറന്നശേഷം ഒരു കംബാക്ക് ആഗ്രഹിച്ചാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമ ചെയ്തത്. പതിനേഴാം വയസിലാണ് ഞാൻ ആദ്യ സിനിമയായ രസികൻ ചെയ്തത്. പതിനെട്ടാം പിറന്നാൾ രസികന്റെ സെറ്റിലായിരുന്നു.
ഒരു പബ്ലിക്കിന്റെ ഇടയിൽ പോയി എനിക്ക് പരിചയം ഇല്ല. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ വന്നപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ആ സിറ്റുവേഷൻ എനിക്ക് മനസിലാക്കാനായി. ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. താത്പര്യം ഉള്ള കഥകൾ വന്നാൽ ഉറപ്പായും ചെയ്യും. സിനിമ മാറിയെങ്കിലും മാറ്റങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. അപ്ടു ഡേറ്റാണ് ഞാൻ. അതുകൊണ്ട് തിരിച്ചുവരവിൽ എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.

ഇനിയൊരും കം ബാക്ക് പറ്റുമോയെന്ന് ഇടയ്ക്ക് മനസിൽ ഇങ്ങനെ ചോദ്യം വരുമെന്നും സംവൃത പറയുന്നു. ഭർത്താവ് അഖിലിനെ ബെസ്റ്റ്ഫ്രണ്ട് എന്നാണ് സംവൃത വിശേഷിപ്പിച്ചത്. അഖി ജീവിതത്തിലേക്ക് വന്നശേഷം ഞാൻ കൂടുതൽ കാം ആയി. ഈസി ഗോ ലക്കി പേഴ്സണാണ് അഖി. സ്ട്രസ് വന്നാലും കാം ആണ്. ഞാൻ മുമ്പ് അങ്ങനെയായിരുന്നില്ല.
ഇപ്പോൾ അഖിയെപ്പോലെയാണ് ഞാനും. തിരക്കിട്ട് ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് മനസിലായി. അഖി നല്ലൊരു ഫ്രണ്ടാണ്. അണ്ടർസ്റ്റാന്റിങ്ങായ പാട്നറെ കിട്ടുന്നത് അനുഗ്രഹമാണ്. അഖി മുമ്പ് ടിപ്പിൽ ബാച്ച്ലർ ലൈഫായിരുന്നു നയിച്ചിരുന്നത്. ഞാൻ വന്നശേഷം അത് മാറി. ഞാനൊരു തലവേദനയാണെന്ന് അഖി പറയില്ലെന്ന് വിശ്വസിക്കുന്നു. ബാക്കിയൊക്കെ അദ്ദേഹം ആണ് പറയേണ്ടതെന്നും സംവൃത പറയുന്നു.
മക്കൾക്ക് ഞാൻ അഭിനേത്രിയാണെന്ന് അറിയാം. മൂത്ത മകൻ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. പക്ഷെ എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല. ഇപ്രാവശ്യം നാട്ടിൽ വന്നപ്പോഴാണ് മല്ലുസിങിലെ പാട്ട് അവർ ഇട്ട് കണ്ടതെന്നും സംവൃത കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











