പകച്ച് പോയ നിമിഷങ്ങളില്‍ സഹായമായി ബിജു മേനോന്‍! മനസ് തുറന്ന് നടി സംവൃത സുനില്‍

ദിലീപിന്റെ നായികയായി സിനിമയിലേക്ക് എത്തി അതിവേഗം പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സംവൃത സുനില്‍. ശാലീന സൗന്ദര്യമായിരുന്നു നടിയ്ക്ക് ആരാധകരെ സമ്മാനിച്ചത്. വിവാഹശേഷം സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബിനിയായി കഴിഞ്ഞ നടി സിനിമയിലേക്ക് തന്നെ തിരിച്ച് എത്തിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് സംവൃത തിരിച്ച് വരവ് നടത്തിയത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംവൃതയുടെ മടങ്ങി വരവ് പ്രേക്ഷകരും ആഘോഷമാക്കി. ബിജു മേനോന്‍ നായകനായിട്ടെത്തിയ ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നു. 101 വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ഇതിന് മുന്‍പും ബിജു മേനോനും സംവൃതയും ഒന്നിച്ചഭിനയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള അഭിനയ മൂഹുര്‍ത്തങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

biju-menon-samrutha-sunil

ബിജു മോനനൊപ്പം നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നായികയാവുന്നത് ആദ്യമായിട്ടാണ്. ഈ സിനിമയിലെ എല്ലാ സീനുകളും തന്നെ അദ്ദേഹത്തിനൊപ്പമുള്ളതാണ്. മറ്റൊരു പ്രധാന കാര്യം ഇതെല്ലാം തന്നെ ഒരു വീടിനുള്ളില്‍ നിന്നുള്ളതാണ്. ഷൂട്ടിംഗിനിടെ ബിജു ചേട്ടന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്‌സ് സീനിലെന്നും സംവൃത പറയുന്നു.

എല്ലാ ഷൂട്ടും നന്നായി ചെയ്ത് കഴിഞ്ഞാല്‍ അദ്ദേഹം എന്നെ അഭിനന്ദിക്കാന്‍ മറക്കാറില്ല. അതിനൊപ്പം ചില ടിപ്‌സ് കൂടി പറഞ്ഞ് തരാറുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്. അദ്ദേഹം സൗഹൃദപരമായി ഇടപെടുന്ന ആളാണെന്നും ഇടയ്ക്ക് പതറി പോവുമ്പോള്‍ പിന്തുണയായിട്ടുണ്ടാവുമെന്നും സംവൃത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X