ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
2004ല്‍ ദിലീപിന്റെ നായികയായി രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മുമ്പ് രഞ്ജിത്തിന്റെ നന്ദനത്തില്‍ ബാലമണിയുടെ വേഷം അവതരിപ്പിക്കാന്‍ ആദ്യം സംവൃതയെയാണ് ക്ഷണിച്ചിരുന്നത്. പ്ലസ് ടൂ പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ആ ക്ഷണം ലഭിച്ചത്. എന്നാല്‍ പിന്നീട് സംവൃത അത് നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.
ദിലീപിനൊപ്പം നായികയായി തുടക്കം കുറിച്ച സംവൃത പിന്നീട് മലയാളത്തിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇവരില്‍ സംവൃതയ്ക്ക് ഏറ്റവും യോജിച്ച ജോഡി ഏതാണ്? തുടര്‍ന്ന് കാണുക.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത എത്തുന്നത്. അതിന് ശേഷം 2012ല്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കോമഡി റൊമാന്റിക് ചിത്രമായ അരികെ എന്ന ചിത്രത്തിലൂടെയാണ് ദിലീപും സംവൃതയും വീണ്ടും ഒന്നിക്കുന്നത്.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
മോഹന്‍ലാലും പാര്‍വതി മില്‍ട്ടണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഹലോ. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രണയിക്കുന്ന പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവൃതയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഇരുവര്‍ക്കും ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ടായിട്ടില്ല.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
ഒട്ടേറെ ചിത്രങ്ങളില്‍ പൃഥ്വിരാജും സംവൃതയും ജോഡികളായി എത്തിയിട്ടുണ്ട്. അതേ തുടര്‍ന്ന് പൃഥ്വിരാജും സംവൃതയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും ആ വാര്‍ത്തയെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എന്നാല്‍ ജോഡികളിലായി ആയിരുന്നില്ല ചിത്രത്തില്‍. ശേഷം മാണിക്യകല്ല്, അയാളും ഞാനും തമ്മില്‍, എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ജോഡികളായി മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
ഇന്ദ്രജിത്തും സംവൃതയും നായികനായകനായി എത്തിയ ചിത്രങ്ങള്‍ ഉണ്ടായിട്ടില്ല. എങ്കിലും മിന്നാമിന്നി കൂട്ടം, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലും ഇരുവരും ജോഡികളായി എത്തിയിരുന്നു. കൂടാതെ അറബിക്കഥ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ജോഡികളായിരുന്നില്ല.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ എന്ന ചിത്രത്തില്‍
ജയറാമും സംവൃതയും ഒന്നിച്ച് അഭിനയിച്ചുണ്ടങ്കിലും നായികനായകനായി എത്തുന്നത് സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ്.

ഇവരില്‍ ആരായിരുന്നു സംവൃതയുടെ കാമുകന്‍?
ചോക്ലേറ്റ്, ത്രീ കിങ്‌സ്, എന്നീ ചിത്രങ്ങളില്‍ ജയസൂര്യയും സംവൃതയും ജോഡികളായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications