അരങ്ങേറ്റത്തിന് മുന്‍പ് നഷ്ടപ്പെട്ടത് രണ്ട് ചിത്രങ്ങള്‍, അഭിനയിക്കണമെന്ന മോഹമേ ഉണ്ടായിരുന്നില്ല, സംവൃത സുനില്‍

By Midhun Raj

ദിലീപിന്‌റെ നായികയായി രസികന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് സംവൃത സുനില്‍. രസികന് പിന്നാലെ നായികയായും സഹനടിയായുമൊക്കെ സംവൃത മോളിവുഡില്‍ തിളങ്ങിയിരുന്നു. അഭിനയ പ്രാധാന്യമുളള റോളുകള്‍ അവതരിപ്പിച്ചാണ് നടി സിനിമയില്‍ സജീവമായത്. വിവാഹ ശേഷവും സിനിമയില്‍ എത്തിയ താരം രണ്ടാം വരവില്‍ ബിജു മേനോന്റെ നായികയായാണ് അഭിനയിച്ചത്. ജി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ ആയിരുന്നു സംവൃതയുടെ തിരിച്ചുവരവ് സിനിമ.

ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ അദിഥി റാവു, കാണാം

സിനിമയില്‍ ഇല്ലാത്ത സമയത്തും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നു സംവൃത. ഭര്‍ത്താവ് അഖിലിനും മക്കള്‍ക്കുമൊപ്പമുളള വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് രണ്ടാമത്തെ കുഞ്ഞായ രുദ്ര ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ സംവൃത മുന്‍പ് പങ്കുവെച്ചിരുന്നു. അഗസ്ത്യ എന്നാണ് മൂത്തമകന്‌റെ പേര്. അതേസമയം വിവാഹ ശേഷം റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും സംവൃത എത്തിയിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായികാ നായകന്‍ റിയാലിറ്റി ഷോയിലായിരുന്നു ജഡ്ജായി നടി എത്തിയത്. സംവൃതയ്ക്ക് പുറമെ സംവിധായകന്‍ ലാല്‍ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു മറ്റ് വിധികര്‍ത്താക്കള്‍. അതേസമയം സിനിമയിലെത്തുംമുന്‍പ് നഷ്ടപ്പെട്ട രണ്ട് സിനിമകളെ കുറിച്ച് ഒരഭിമുഖത്തില്‍ സംവൃത മനസുതുറന്നിരുന്നു. ലാല്‍ജോസ് ചിത്രം രസികനിലൂടെയാണ് അരങ്ങേറ്റമെങ്കിലും അതിന് മുന്‍പ് രണ്ട് സിനിമകള്‍ തന്നെ തേടിവന്നിരുന്നുവെന്ന് പറയുകയാണ് സംവൃത.

ആ സിനിമകള്‍ ചെയ്യാന്‍ കഴിയാതെ

ആ സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്‌റെ കാരണവും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. രഞ്ജിത്തേട്ടന്‌റെ നന്ദനം എന്ന സിനിമയില്‍ തനിക്ക് ഓഫര്‍ വന്നിരുന്നതായി സംവൃത പറയുന്നു. എന്നാല്‍ താന്‍ പത്താം ക്ലാസിലായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അതിന് ശേഷം പുതുമുഖങ്ങളെ വെച്ച് രഞ്ജിത്ത് ചേട്ടന്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു.

ഹലോ എന്ന് പേരിട്ട ചിത്രത്തില്‍

ഹലോ എന്ന് പേരിട്ട ചിത്രത്തില്‍ ഞാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ അതും നടക്കാതെ പോയി. രസികന്‍ എന്ന സിനിമയ്ക്ക് വേണ്ടി ലാല്‍ജോസ് സാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന മോഹമേ ഉണ്ടായിരുന്നില്ലെന്നും സംവൃത പറയുന്നു. അതിന് മുന്‍പെ വന്ന രണ്ട് സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയത് തന്നെയായിരുന്നു കാരണം.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
രഞ്ജിത്ത് ചേട്ടന്‍ തങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്

രഞ്ജിത്ത് ചേട്ടന്‍ തങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്. അങ്ങനെയാണ് നന്ദനം എന്ന സിനിമയില്‍ എനിക്ക് ഓഫര്‍ വന്നത്. പക്ഷേ ഞാന്‍ പത്താം ക്ലാസിലായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അതിന് ശേഷം പുതുമുഖങ്ങളെ വെച്ചുളള ഒരു ചിത്രം രഞ്ജിത്ത് ചേട്ടന്‍ പ്ലാന്‍ ചെയ്യുകയും അതില്‍ ഞാന്‍ പ്രധാന വേഷം ചെയ്യാനിരുന്നതുമാണ്. അതും നടക്കാതെ പോയി. പിന്നീട് മറ്റൊരു ഹലോ എന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതും വിചിത്രമായ കാര്യമാണ് അഭിമുഖത്തില്‍ സംവൃത സുനില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X