വിവാഹ ശേഷമുളള തിരിച്ചുവരവിനെക്കുറിച്ച് സംവൃതാ സുനില്‍! ആ സമയത്താണ് എല്ലാം ഒത്തുവന്നത്‌

By Midhun Raj

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് സംവൃത സുനില്‍. ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച താരം പിന്നീട് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിലും അഭിനയിച്ചിരുന്നു. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടിയായും തിളങ്ങിയിരുന്നു സംവൃത.

മലയാളത്തില്‍ നാല്‍പതിലധികം സിനിമകളില്‍ അഭിനയിച്ച താരം വിവാഹ ശേഷം സിനിമ വിട്ടിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും തിരിച്ചെത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായികാ നായകന്‍ എന്ന റിയാലിറ്റിഷോയിലൂടെയായിരുന്നു സംവൃതയുടെ തിരിച്ചുവരവ്. പരിപാടിയില്‍ സംവിധായകന്‍ ലാല്‍ജോസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ക്കൊപ്പം വിധികര്‍ത്താക്കളില്‍ ഒരാളായിട്ടാണ് നടി എത്തിയിരുന്നത്.

നായികാ നായകന് പിന്നാലെ

നായികാ നായകന് പിന്നാലെ ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാ വിശ്വസിക്ക്വോ എന്ന സിനിമയിലും സംവൃത അഭിനയിച്ചിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് സംവൃത ഈ ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയില്‍ ബിജു മേനോന്റെ ഭാര്യയടെ വേഷത്തിലാണ് സംവൃത അഭിനയിച്ചത്. നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി പ്രജിത്തായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുവോ ഒരുക്കിയത്.

അതേസമയം വിവാഹം കഴിഞ്ഞും

അതേസമയം വിവാഹം കഴിഞ്ഞും അഭിനയിക്കാനുണ്ടായ കാരണം മുന്‍പ് ഒരഭിമുഖത്തില്‍ സംവൃത സുനില്‍ തുറന്നുപറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ ശേഷം താന്‍ തന്നെ എടുത്ത തീരുമാനമായിരുന്നു സിനിമയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യക്തിജീവിതം ആസ്വദിക്കണമെന്നതും എന്ന് സംവൃത പറയുന്നു. ഒരു ഇടവേള വേണമെന്ന് ഞാനാഗ്രഹിച്ചു. ഇതിനിടെ ഒന്ന് രണ്ട് സിനിമകളെല്ലാം വന്നിരുന്നു.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
എന്നാല്‍ അതൊന്നും

എന്നാല്‍ അതൊന്നും നടക്കാതെ പോയി. എന്തായാലും ഒരു തിരിച്ചുവരവ് വേണമെന്ന് ഒന്നും വിചാരിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി വരുന്നത്. അപ്പോ അങ്ങനെ വന്നപ്പോഴാണ് ഞാന്‍ കുറെ നാളുകള്‍ക്ക് ശേഷം ക്യാമറയുടെ മുന്നില്‍ ഇരിക്കുന്നത്. കുറെ പേരുടെ ഇഷ്ടം തിരിച്ചറിയുന്നത്.

ഇതൊക്കെ ഒരു നീണ്ട

ഇതൊക്കെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അപ്പോഴാണ്. അത് കഴിഞ്ഞ് തിരിച്ചുപോയപ്പോഴാണ് ബിജു മേനോന്‍ ചിത്രത്തിന്റെ ഓഫര്‍ വരുന്നത്. അപ്പോ അത് വരുന്ന സമയത്ത് എനിക്ക് എല്ലാം ഒത്തുവന്നു. മകന് സ്‌കൂളില്‍ ലീവ് ചോദിക്കേണ്ടി വന്നു. അത് ശരിയായി, പിന്നെ എനിക്ക് സിനിമയുടെ ഷൂട്ട് 20 ദിവസമേ ഉണ്ടായിരുന്നുളളു.

അങ്ങനെ പല കാരണങ്ങളാണ്

അങ്ങനെ പല കാരണങ്ങളാണ് ഈ സിനിമയിലൂടെ തിരിച്ചുവരാന്‍ കാരണം. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവൃത പറഞ്ഞു. അതേസമയം മലയാളത്തില്‍ വലിയ താരജാഡകളൊന്നുമില്ലാത്ത നടിയാണ് സംവൃത. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്. അടുത്തിടെ താരം വീണ്ടും അമ്മയായിരുന്നു.

നടി തന്നെയായിരുന്നു

നടി തന്നെയായിരുന്നു ആ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 20 നായിരുന്നു രണ്ടാമത്തെ കുഞ്ഞ് സംവൃതയുടെയും അഖിലിന്റെയും ജീവിതത്തിലേക്ക് എത്തിയത്. രുദ്ര എന്നാണ് മകളുടെ പേര്, മകന്‍റെ പേര് അഗസ്ത്യക്ക് എന്നും. അഞ്ച് വയസ്സായി അഗസ്ത്യയ്ക്ക്.

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X