മകനോട് അങ്ങനെയാണ് പറഞ്ഞത്, വീണ്ടും അഭിനയിക്കാന്‍ എത്തിയതിനെക്കുറിച്ച് സംവൃത സുനില്‍ പറഞ്ഞത്
മലയാളികള്‍ ആഗ്രഹിച്ചിരുന്നൊരു തിരിച്ചുവരവായിരുന്നു സംവൃത സുനിലിന്റേത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ താരം അടുത്തിടെയായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്‍ നായകനായെത്തിയ സിനിമ മികച്ച പ്രതികരണമായിരുന്നു നേടിയത്.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
പുലരിപ്പൂ പോലെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കണമെന്ന് മുന്‍പേ തീരുമാനിച്ചിരുന്നതായി താരം പറഞ്ഞിരുന്നു. കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്നു. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സംവൃതയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നുണ്ടായിരുന്നു.

തിരിച്ചുവരവ്
എൻ്റെ തിരിച്ചു വരവിൽ 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന സിനിമ തെരഞ്ഞെടുക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. മുൻപ് പല ഓഫറുകൾ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നതെന്ന് സംവൃത പറയുന്നു.

ജോലിക്ക് പോവുന്നു
അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാൻ കഴിഞ്ഞു. എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും അടുത്ത് അവൻ കംഫർട്ടായിരുന്നു. ഞാൻ ഓഫീസിൽ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്. അവൻ്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാൽ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്.

കംഫര്‍ട്ട്
മകൻ്റെ ചൈൽഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോൾ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫർട്ടായ ഒരു ടീമിനൊപ്പം വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടൻ ഉൾപ്പടെയുള്ള ഇതിൻ്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നുവെന്നും താരം പറയുന്നു.
Recommended Video

അഗസ്ത്യയും രുദ്രയും
സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയ്ക്ക് ശേഷം സംവൃത വീണ്ടും സജീവമാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. കുടുംബസമേതമായി വിദേശത്തേക്ക് തിരിച്ച് പോവുകയായിരുന്നു. നാട്ടില്‍ വെക്കേഷനായി വന്നപ്പോഴായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. മകനോട് ഓഫീസില്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് താരം പറയുന്നു. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ചും ശേഷമുള്ള വിശേഷങ്ങളുമെല്ലാം സംവൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു


Click it and Unblock the Notifications











