For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പനങ്കുല പോലെയുള്ള മുടി വെറുതെ വെട്ടിയതല്ല! അഖിലും അതിന് സമ്മതിച്ചു! ആ രഹസ്യത്തെക്കുറിച്ച് സംവൃത!

  |

  ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനായിക സംവൃത സുനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബിഗ് സ്‌ക്രീനിലല്ല മിനിസ്‌ക്രീനിലേക്കാണ് താരമെത്തിയത്. തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയ സംവിധായകരിലൊരാളായ ലാല്‍ ജോസ് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നിരാകരിക്കാന്‍ തനിക്കാവില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം നായികാനായകന്‍ എന്ന റിയാലിറ്റി ഷോയുമായി എത്തിയിട്ടുള്ളത്. മെന്റര്‍മാരായാണ് സംവൃത സുനിലും കുഞ്ചാക്കോ ബോബനും എത്തിയത്. വിജയകരമായി മുന്നേറുകയാണ് ഈ പരിപാടി. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പതിവ് പോലെ നാടന്‍ കോലമല്ല മുടിയൊക്കെ മുറിച്ച് മോഡേണായാണ് ഇത്തവണ താരമെത്തിയത്. തിരിച്ചുവരവിനെക്കുറിച്ചും മുടി മുറിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  ഇടവുംവലവുമായി രണ്ടു ബീവിമാര്‍! ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം! ഒരു വിവാഹം കൂടി

  രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ ബാലാമാണിയാവാനുള്ള അവസരം ആദ്യം തേടിയെത്തിയത് സംവൃതയെ ആയിരുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ താരത്തിന് ഈ അവസരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രസികനിലൂടെയാണ് താരം അരങ്ങേറ്റം നടത്തിയത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും മകനെയും നോക്കി കുടുംബ കാര്യങ്ങളുമായി കഴിയണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. അഖിലിനൊപ്പം വിദേശത്തേക്ക് പോയപ്പോള്‍ പ്രധാന പണിയും ഇതായിരുന്നുവെന്ന് താരം പറയുന്നു.

  Samvrutha 1

  എട്ട് വര്‍ഷം സിനിമയില്‍ അഭിനയിച്ചിരുന്നു. ഒരിക്കല്‍പ്പോലും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങളെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തല്‍ നടത്തുന്നതിനിടയിലാണ് താരം തന്റെ അനുഭവം വ്യക്തമാക്കിയത്. മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചും കേസുകളെക്കുറിച്ചുമൊക്കെ അറിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ധാരണയും വ്യക്തമായ അഭിപ്രായവും തനിക്കുണ്ടെന്നും താരം പറയുന്നു. പക്ഷേ അതേക്കുറിച്ച് വെളിപ്പെടുത്താനുള്ള സമയമാണ് ഇപ്പോളത്തേതെന്ന് തോന്നുന്നില്ലെന്നും സംവൃത പറയുന്നു.

  Samvrutha 2

  പനങ്കുല പോലെയുള്ള മുടിയായിരുന്നു ഈ താരത്തിന്‍രെ പ്രധാന സവിശേഷത. ബോയ് കട്ട് പോലെയുള്ള മുടിയുമായി താരമെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. വീട്ടിനടുത്ത് പ്രവര്‍ത്തിക്കുന്ന വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്ന സംഘടനയ്ക്കാണ് മുടി നല്‍കിയത്. ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്തവര്‍ക്കുമായി അവര്‍ വിഗ് നല്‍കുന്നുണ്ട്. അവരുടെ പരസ്യം കണ്ടതോടെയാണ് മുടി ഡൊണേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആദ്യമൊന്നും അത്ര ധൈര്യമുണ്ടായിരുന്നില്ല. അഖിലിനും നീണ്ട മുടിയായിരുന്നു ഇഷ്ടം. എന്നാല്‍ ഇത്തരത്തിലൊരു താല്‍പര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വെട്ടിക്കോളാന്‍ അഖിലും പറഞ്ഞു. മുടി വെട്ടുന്നതിനിടയിലാണ് ഇത് കൊണ്ട് മൂന്ന് പേര്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞത്. ഇതിന് ശേഷം വീട്ടിലേക്കെത്തിയപ്പോഴാണ് മംമ്തയും വന്നത്. തനിക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തതോടെയാണ് മുടി വെട്ടിയതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞതെന്നും താരം പറയുന്നു.

  Samvrutha 3

  സിനിമയില്‍ അധികം സുഹൃത്തുക്കളില്ലെങ്കിലും കഴിഞ്ഞ തവണ നാട്ടിലേക്ക് വന്നപ്പോള്‍ പൃഥ്വി, ഇന്ദ്രേട്ടന്‍, നരേന്‍ എന്നിവര്‍ക്കൊപ്പം ജയേട്ടന്റെ വീട്ടില്‍ കൂടിയിരുന്നു. കല്യാണത്തിന് അവര്ക്ക് വരാന്‍ പറ്റിയിരുന്നില്ല. അവരുടെ മക്കളെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. മീര ഇടയ്ക്ക് മെസ്സേജ് അയയ്ക്കാറുണ്ട്. മംമ്ത ഇടയ്ക്ക് വിളിക്കുകയും വരാറുമുണ്ടെന്നും താരം പറയുന്നു.

  English summary
  Samvrutha Sunil about reason behind her hair cutting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X