മമ്മൂക്കയെ വഴക്ക് പറയുന്ന സീനിനായി എടുത്തത് 30 റീടേക്കുകള്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സംവൃത സുനില്‍

By Midhun Raj

മലയാള സിനിമയിലെ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് സംവൃത സുനില്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ദിലീപ് ചിത്രം രസികനിലൂടെ അരങ്ങേറിയ നടി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറി. അഭിനയ പ്രാധാന്യമുളള റോളുകളിലാണ് സംവൃത സുനില്‍ തന്‌റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചത്. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത്.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

ആ സമയത്ത് തന്നെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും നടി എത്തിയിരുന്നു. അതേസമയം മമ്മൂട്ടി നായകനായ ജോഷി ചിത്രം പോത്തന്‍വാവയില്‍ സംവൃതയും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഗായത്രി എന്ന ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം ഉഷ ഉതുപ്പ്, നെടുമുടി വേണു, ഗോപിക, ബിജുകുട്ടന്‍, രാജന്‍ പി ദേവ് ഉള്‍പ്പെടെയുളള താരങ്ങള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പോത്തന്‍വാവ.

അതേസമയം സിനിമയില്‍ അഭിനയിച്ചപ്പോള്‍

അതേസമയം സിനിമയില്‍ അഭിനയിച്ചപ്പോള്‍ കൈയ്യില്‍ നിന്നും പോയ ഒരു സീനിനെ കുറിച്ച് സംവൃത സുനില്‍ വെളിപ്പെടുത്തിയിരുന്നു. പോത്തന്‍വാവയില്‍ ആളുകള്‍ നോക്കിനില്‍ക്കെ മമ്മൂട്ടിയെ വഴക്ക് പറയേണ്ടി വന്ന ഒരു രംഗം താന്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തുതീര്‍ത്തതെന്ന് സംവൃത സുനില്‍ പറയുന്നു. ജോഷി സാര്‍ സംവിധാനം ചെയ്ത പോത്തന്‍വാവ എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്.

ഒരു ലെംഗ്തി ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി

ഒരു ലെംഗ്തി ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു.
സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വെച്ച് സിനിമയാണെങ്കില്‍ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്നെ സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള്‍ ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുളള രീതിയിലായിരുന്നു പലരുടെയും നോട്ടം.

സിനിമയില്‍ അഭിനയിച്ചതില്‍

സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കൈയ്യില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്. അഭിമുഖത്തില്‍ സംവൃത സുനില്‍ പറഞ്ഞു. 2006ലായിരുന്നു പോത്തന്‍വാവ പുറത്തിറങ്ങിയത്. ഉഷ ഉതുപ്പ് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു പോത്തന്‍വാവ. ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. അലക്‌സ് പോള്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam
സഞ്ജീവ് ശങ്കറായിരുന്നു ഛായാഗ്രഹണം

സഞ്ജീവ് ശങ്കറായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഗോപിക മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രം ഒരു പക്ക എന്‌റര്‍ടെയ്‌നര്‍ സിനിമ കൂടിയായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യത സിനിമയ്ക്ക് ലഭിക്കാറുണ്ട്. അഭിനയത്തിനൊപ്പം പാട്ട് പാടിയും ഉഷ ഉതുപ്പ് പോത്തന്‍വാവയുടെ ഭാഗമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X