ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു സംവൃത സുനിലിന്റെ അഖിൽ, ആശംസയുമായി നടി...
ദിലീപ് ചിത്രമായ രസികനിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് സംവൃത സുനിൽ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സംവൃതയെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തങ്കി എന്ന നിഷ്കളങ്കയായ പെൺകുട്ടിയെയാണ്. ഈ നിഷ്കളങ്കത തന്നെയാണ് സംവൃതയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. സിനിമയിൽ സജീവമല്ലെങ്കിൽ പോലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. തിരിച്ചും അങ്ങനെ തന്നെയാണ്. പ്രേക്ഷകരുമായി വളരെ നല്ല ബന്ധമാണ് നടിക്കുള്ളത്.
വിവാഹത്തിന് ശേഷം ഭർത്താവ് അഖിലിനോടൊപ്പം വിദേശത്തായിരുന്ന താരം ഈ അടുത്ത കാലത്തായിരുന്നു സോഷ്യൽ മീഡിയയിൽ ചുവട് വെച്ചത്. നിരവധി മാറ്റത്തോടെയായിരുന്നു സംവൃത സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ലുക്കിലെ മാറ്റം ഒഴികെ മറ്റ് വ്യത്യാസമെന്നും സംവൃതയ്ക്ക് ഇല്ലായിരുന്നു എന്നാണ് അന്ന് ആരാധകർ പറഞ്ഞത്. ഹേറ്റേഴ്സില്ലാത്ത നടിയായത് കൊണ്ട് തന്നെ സംവൃതയുടെ സോഷ്യൽ മീഡിയ എൻട്രി പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത സുനിൽ. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവൃതയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താവ് അഖിലിന്റ ജന്മദിനമാണ് ഇന്ന്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. സംവൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

അഖിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി ജന്മദിനാശംസ നേർന്നിരിക്കുന്നത്. എന്റെ ബർത്ത്ഡേ ബോയ് എന്ന് കുറിച്ച് കൊണ്ടാണ് സംവൃത ജന്മദിനാശംസകൾ നേർന്നത്. ആരാധകരും സംവൃതയുടെ അഖിലിന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സംവൃതയുടേത്. നടിയുടെ ഫാമിലി ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. മക്കളുടേയും അഖിന്റെയും വിശേഷങ്ങൾ ആരാഞ്ഞ് പ്രേക്ഷകർ എത്താറുമുണ്ട്.

ഈ അടുത്ത കാലത്തായിരുന്നു സംവൃതയ്ക്കും അഖിലിനും രണ്ടാമത്തെ കൺമണി പിറക്കുന്നത്. രുദ്രയെ കൂടാതെ ഇരുവർക്കും അഗസ്ത്യ എന്നൊരു മകൻ കൂടിയുണ്ട്. ഈ അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചുള്ള വിശേഷം സംവൃത പങ്കുവെച്ചിരുന്നു. രണ്ടും പേരും ഇപ്പോഴെ നല്ല കൂട്ടുകാരാണെന്നാണ് നടി പറയുന്നത്. രുദ്രയുടെ ഡയപ്പർ മാറ്റാനും മറ്റ് കാര്യങ്ങൾ ചെയ്യാനുമെല്ലാം അഗസ്ത്യയും കൂടാറുണ്ട്. എത്ര മോശം മൂഡിലായാലും അഗസ്ത്യ കൊഞ്ചിച്ചാൽ രുദ്ര ഹാപ്പിയാകുമെന്നാണ് നടി മക്കളെ കുറിച്ച് പറഞ്ഞത്.

2012 ൽ അഖിലുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത സംവൃത 2019 ൽ സിനിമയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും നടിക്ക് ലഭിച്ചത്. ഇപ്പോഴിത വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്താൻ തയ്യാറെടുക്കുകയാണ് താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സംവൃത അഭിനയിക്കുന്നത്. എന്നാൽ സിനിമയെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല. നടിയെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
Recommended Video
സംവൃത സുനിൽ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications