നടി സംവൃത സുനിലിന്റെ ഭര്‍ത്താവ് നിസാരക്കാരനല്ല! ഭര്‍ത്താവിന്റെ കഴിവ് തെളിയിക്കുന്ന വീഡിയോ പുറത്ത്
ദിലീപിന്റെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ സംവൃത സുനില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഒരുപാട് ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തോടെ സിനിമാ ജീവിതത്തിന് താല്‍കാലികമായി ഇടവേള നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ച് വരവ് നടത്തുകയും ചെയ്തു.
വീണ്ടും സിനിമാ തിരക്കുകളില്‍ നിന്നും മാറി അമേരിക്കയില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയുകയാണ് നടി. ഇപ്പോള്‍ ലോക്ഡൗണ്‍ ആയതോടെ വീട്ടിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് അഖില്‍ പിയാനോ വായിക്കുന്നതിന്റെ ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ക്വാറന്റൈന്‍ ആനുകൂല്യങ്ങള്‍' എപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവെക്കണമെന്ന്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനെയും വച്ച് ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒടുവിലതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സംവൃത വീഡിയോ പങ്കുവെച്ചത്.

കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജും സംവൃതയും തമ്മിലുള്ള വിവാഹം 2012 ലായിരുന്നു നടന്നത്. വിവാഹശേഷം യുഎസില്‍ എന്‍ജീനിയറായ അഖിലിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.

അടുത്തിടെയാണ് സംവൃതയ്ക്ക് രണ്ടാമത് ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നത്. ഫെബ്രുവരി 20 നാണ് മകന്‍ പിറന്നതെന്ന് നടി സൂചിപ്പിച്ചിരുന്നു. രുദ്ര എന്നാണ് ഇളയമകന്റെ പേര്. മകന്‍ പിറന്നതിന് ശേഷമായിരുന്നു സംവൃത ഗര്‍ഭിണിയായിരുന്നു എന്ന കാര്യം പുറംലോകം അറിയുന്നത്. മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ സംവൃത പുറത്ത് വിട്ടിരുന്നു. നടിയുടെ ഓരോ വിശേഷങ്ങളും അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയിലൂടെയാണ് സംവൃത സുനില്‍ വീണ്ടും നായികയായി തിരിച്ച് വരവ് നടത്തിയത്. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ വേഷത്തിലായിരുന്നു നടി അഭിനയിച്ചത്. ശക്തമായൊരു സ്ത്രീ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഫീല്‍ഗുഡ് മൂവിയെന്ന് എന്ന് പ്രേക്ഷകരുടെ അഭിപ്രായം നേടിയ ചിത്രത്തിലെ സംവൃതയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും സംവൃത സിനിമയില്‍ സജീവമാകുന്നു എന്ന് ആരാധകര്‍ കരുതിയെങ്കിലും രണ്ടാമത് കുഞ്ഞ് ജനിച്ചതോടെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു.


Click it and Unblock the Notifications