ഈ പല്ല് എടുത്ത് കളഞ്ഞാൽ സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്ന് പലരും പറഞ്ഞു; സംവൃത സുനിൽ

ശോഭന, ഉർവശി, മഞ്ജു വാര്യർ, കാവ്യ മാധവൻ തുടങ്ങിയവരെ പോലെ സംവൃത സുനിലും, നടി സിനിമയിൽ സജീവമായി അഭിനയിച്ചിരുന്ന കാലത്തെ നായികാ സങ്കൽപമായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അകലം പാലിച്ചു നിന്ന സംവൃത സത്യം പറഞ്ഞാൽ വിശ്വസിയ്ക്കുമോ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ് നടത്തിയത്. ആ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ സംവൃത തന്റെ പല്ലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു.

മുകളിലേക്ക് അല്പം ഉയർന്ന് നിൽക്കുന്ന ആ ഒരു പല്ല് സംവൃതയുടെ സൗന്ദര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. എന്നാൽ എല്ലാവരും അങ്ങനെ പറയാറില്ല എന്നാണ് സംവൃത പറയുന്നത്. പൊന്തി നിൽക്കുന്ന ഈ പല്ല് മഹാ ബോറാണെന്നും ഈ പല്ല് മാറ്റിക്കളഞ്ഞാൽ സിനിമയിൽ കൂടുതൽ അവസരം കിട്ടും എന്നും ചിലർ പറഞ്ഞു. പക്ഷെ പല്ല് മാറ്റാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് അതിന് മുതിർന്നില്ല എന്നാണ് സംവൃത പറഞ്ഞത്.

samvrithasunil

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam

ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിൽ സിനിമാ ലോകത്തെത്തിയത്. ദിലീപിന്റെ നായികയായി അരങ്ങേറിയ സംവൃത പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജയസൂര്യ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവർക്കൊപ്പം സ്‌ക്രീൻ പങ്കിട്ടു. വിവാഹ ശേഷം മനപൂർവ്വം സിനിമയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു സംവൃത.

മകന് നാല് വയസ്സ് ആയപ്പോഴാണ് സംവൃത സിനിമയിലേക്ക് രണ്ടാം ഇന്നിങ്‌സ് നടത്തിയത്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തി. പിന്നീട് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായും അഭിനയിച്ചു. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ നല്ലൊരു കഥാപാത്രം കിട്ടിയാൽ സിനിമ ചെയ്യും എന്ന് തന്നെയാണ് സംവൃത പറയുന്നത്.

നിലവിൽ കണ്ണൂരിലുള്ള വീട്ടിൽ ക്വാറന്റയിനിൽ കഴിയുകയാണ് സംവൃത. രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകിയ സംവൃത രണ്ട് കുഞ്ഞുങ്ങൾക്കും കുടുംബത്തിനുമൊപ്പം തിരക്കിലാണ്. രണ്ട് കൈയ്യും ഒഴിഞ്ഞ് സമയമില്ലെന്നാണ് കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X