നാട്ടിൽ വരുമ്പോൾ മാത്രമാണ് നടി! യുഎസിലെ താരത്തിന്റെ ജീവിതം ഇങ്ങനെയാണ്, സംവൃത ആകെ മാറിപ്പോയി....
നിഷ്കളങ്കമായ പുഞ്ചിരിയോടാണ് സംവൃത പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ പുഞ്ചിരി തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ എത്തയപ്പോൾ സ്നേഹവും പിന്തുണയുമായി പ്രേക്ഷകർ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത സിനിമ വിടാനുളള കാരണം വെളിപ്പെടുത്തുകയാണ് സംവൃത സുനിൽ. വീട്ടിലെ തന്റെ ജീവിതത്തെ കുറിച്ചും താരം പറയുന്നുകേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല
വിവാഹത്തിനു ശേഷം സിനിമയിൽ അഭിനയിക്കില്ലെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സംവൃത പറഞ്ഞു. സിനിമയിൽ നിന്ന് ഒരുബ്രേക്ക് എടുക്കണമെന്ന് തോന്നി. കുടുംബജീവിതം മിസ് ആകരുതെന്നുണ്ടായിരുന്നു. എന്നാൽ ആ തീരുമാനം നല്ലതായിരുന്നു- സംവൃത പറഞ്ഞു.

എന്റെ പ്രേത്സാഹനം
സിനിമയിലേയ്ക്ക് മടങ്ങി വരവിന് എല്ലാ വിധ പിന്തുണയും നൽകിയത് അഖിലേട്ടനും അദ്ദേഹത്തിന്റേയും എന്റേയും വീട്ടുകാരാണ്. നല്ല സിനിമയാണെന്ന് അറിഞ്ഞപ്പോൾ അവരെന്നെ പ്രോത്സാഹിപ്പിച്ചു. വിവാഹ ശേഷം നടിമാർ സിനമ ചെയ്താൽ അതിനു കാരണം ഭർത്താവുമായി പിണിങ്ങി നിൽക്കുന്നു എന്നാണ് പലരുടേയും ധാരണ. എന്നാൽ താൻ നല്ല ഭാര്യയും അമ്മയും മരുമകളുമാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

അഭിനയിക്കണമെങ്കിൽ
കുടുംബ ജീവിതം തനിയ്ക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. താനിയ്ക്ക് സമാധാനത്തോടെ അഭിനയിക്കണമെങ്കിൽ അഖിലേട്ടന്റേയും മോന്റേയും കാര്യങ്ങൾ നോക്കണം. കൂടാതെ മോൻ സുഖമായി ഇരിക്കുന്നു എന്ന് എനിയ്ക്ക് അനുഭവപ്പെട്ടാൽ മാത്രമേ തനിയ്ക്ക് അഭിനയിക്കാൻ പറ്റുകയുളളൂ. ഷൂട്ടിംഗിന്റെ സമയത്ത് മോൻ നല്ല കുട്ടിയായി ഇരുന്നതിനാലാണ് അഭിനയിക്കാൻ കഴിഞ്ഞത്.

യഥാർഥ ജീവിതത്തിലെ വീട്ടമ്മ
നാട്ടിൽ വരുമ്പോൾ മാത്രമാണ് താൻ ഒരു നടിയായിരുന്നു എന്ന് ഓർക്കുന്നത്. യഥാർഥ ജീവിതത്തിൽ താനൊരു വീട്ടമ്മ തന്നെയാണ്. വീട്ടിലെ ജോലികൾ ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. യുഎസ് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അവിടെ തനിയ്ക്ക് താരപരിവേഷമില്ല. വീണ്ടും സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ജീവിതത്തിൽ ഉത്തരവാദിത്തം കൂ ടി എന്ന തിരിച്ചറിവുണ്ട്. പല കാര്യങ്ങളും ഒറ്റയ്‌ക്ക് ചെയ്യാൻ പഠിച്ചു. എന്നാൽ നല്ല ചിത്രങ്ങൾ വന്നാൽ ചെയ്യുമെന്നും താരം പറയുന്നു

ലൊക്കേഷനിലെ ചേച്ചി
തിരിച്ചു വരവിൽ ഒരുപാട് മാറ്റം സിനിമയ്ക്കുണ്ട്. സീനിയറായിട്ടാണ് എല്ലാവരും കാണുന്നത്. പണ്ടൊക്കെ ലൊക്കേഷനിൽ ചെല്ലുമ്പോൾ സീനിയറായ താരങ്ങളെ സാർ മാഡം എന്നൊക്കെയായിരുന്നു വിളിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ മാഡം എന്ന് വിളിക്കുമ്പോൾ ചമ്മലാണ് തോന്നുന്നത്. ലൊക്കേഷനിൽ ചേച്ചി വിളി ആസ്വദിക്കുന്നുവെന്നും സംവൃത പറഞ്ഞു.


Click it and Unblock the Notifications