അഖിലിലേക്ക് അടുപ്പിച്ചത് ആ സ്വഭാവം! സന്തോഷകരമായ ദാമ്പത്യം! കല്യാണ ചിത്രങ്ങളുമായി സംവൃത സുനില്‍

നിറയെ മുടിയും, നുണക്കുഴി കവിളുമായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയതാണ് സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയായിരുന്നു തുടക്കം. ആദ്യ സിനിമയിലൂടെ തന്നെ കൈയ്യടി നേടിയ നായികയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. 47 ഓളം ചിത്രങ്ങളിലാണ് നടി പിന്നീട് അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളൊന്നുമില്ലാതെയുള്ള കഥാപാത്രങ്ങളായിരുന്നു അവര്‍ തിരഞ്ഞെടുത്തത്. കോളേജ് പഠനകാലത്തായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അന്ന് പൂര്‍ണിമയായിരുന്നു സംവൃതയോട് സിനിമയെക്കുറിച്ച് പറയുന്നത്. അതിന് ശേഷമായിരുന്നു ഓഡീഷന് പോയത്. സെലക്റ്റായതോടെ സംവൃതയുടെ ജീവിതം മാറിമറിയുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു.

അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?
അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?

നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സംവൃതയുടെ വിവാഹം. 2012 ല്‍ ആയിരുന്നു എഞ്ചീനീയറായ അഖില്‍ ജയരാജിന്റെ ജീവിതസഖിയാവുന്നത്. വിവാഹ ശേഷമായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. വൈകാതെ തന്നെ രുദ്രയും അഗസ്ത്യയുമെത്തി. കുടുംബകാര്യങ്ങളും, മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കുകളില്‍ മുഴുകുകയായിരുന്നു. അതിനിടയിലായിരുന്നു റിയാലിറ്റി ഷോയിലേക്ക് ജഡ്ജാവാനുള്ള അവസരം ലഭിക്കുന്നത്. നായികനായകനിലൂടെയായി മിനിസ്‌ക്രീനിലൂടെയുള്ള വരവില്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. വളര്‍ന്നുവരുന്ന നവാഗത പ്രതിഭകളോട് തന്റെ അനുഭവങ്ങളും സംവൃത പങ്കിട്ടിരുന്നു. ഇനി സിനിമയില്‍ അഭിനയിച്ചൂടേയെന്ന ചോദ്യങ്ങള്‍ അപ്പോഴുമുണ്ടായിരുന്നു. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ രണ്ടാംവരവ് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. വെക്കേഷന് നാട്ടിലെത്തിയ സമയത്തായിരുന്നു ഇത്.

Samvrutha Sunil shared wedding pics
Photo Credit: Samvrutha Sunil / Instagram

അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് അന്ന് സംവൃത പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. അടുത്തിടെയായിരുന്നു മക്കളുടെ പിറന്നാള്‍. മൂത്ത മകന് 11 വയസായി. ഇളയ ആള്‍ക്ക് ആറും. ആ സന്തോഷനിമിഷങ്ങളെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ കല്യാണ സമയത്തെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 2012 ലായിരുന്നു വിവാഹം. ഈ ചിത്രങ്ങളൊന്നും ഞാന്‍ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. മെഹന്ദിയും, കല്യാണവും, റിസപ്ക്ഷനുമായി അന്നത്തെ മനോഹരനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു നടി പങ്കിട്ടത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. സംവൃതയുടെ സഹോദരിയായ സംജുക്തയും സ്‌നേഹം അറിയിച്ച് കമന്റ് ചെയ്തിരുന്നു.

നെറ്റിയിലെ മുറിപ്പാട് തല്ലിയതിന്റെയോ! ഇതൊക്കെ കണ്ടാല്‍ തെറ്റിദ്ധരിച്ച് പോവില്ലേ! ദിവ്യയെ വിടാതെ ചോദ്യങ്ങള്‍
നെറ്റിയിലെ മുറിപ്പാട് തല്ലിയതിന്റെയോ! ഇതൊക്കെ കണ്ടാല്‍ തെറ്റിദ്ധരിച്ച് പോവില്ലേ! ദിവ്യയെ വിടാതെ ചോദ്യങ്ങള്‍

നീലത്താമരയിലെ പോലെ തന്നെയുള്ള ലുക്ക്. അതില്‍ ബ്ലാക്ക് ത്രെഡുള്ള ഒരു മാല കൂടിയുണ്ട്. ബാക്കിയെല്ലാം സെയിം ആണെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതെ രത്‌നത്തിന് വേണ്ടി ഞാന്‍ എന്റെ ആഭരണങ്ങളാണ് ഉപയോഗിച്ചതെന്നായിരുന്നു സംവൃതയുടെ മറുപടി. എപ്പോഴും എങ്ങനെയാണ് ശാന്തതയോടെ ഇരിക്കുന്നത്. ദേഷ്യമൊന്നും വരാറേയില്ലെന്നായിരുന്നു വേറൊരാളുടെ ചോദ്യം. അങ്ങനെയാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ എപ്പോഴും കംപോസ്ഡായും, കാം ആയും ഇരിക്കുന്ന ആളല്ല ഞാന്‍ എന്നായിരുന്നു സംവൃതയുടെ റിപ്ലേ.

ഇനിയെന്നാണ് സിനിമയില്‍ കാണാനാവുകയെന്ന ചോദ്യങ്ങളും ചിലര്‍ ചോദിച്ചിരുന്നു. അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു സംവൃതയും അഖിലും ഒന്നിച്ചത്. എന്നെ ഞാനായി അംഗീകരിക്കുന്നൊരു പങ്കാളിയായിരിക്കണം എന്നായിരുന്നു സംവൃത ആഗ്രഹിച്ചത്. ജീവിതത്തിലും അഭിനയിക്കേണ്ട സാഹചര്യം ഉണ്ടാവരുത് എന്നുണ്ടായിരുന്നു. അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു അഖിലുമായി ഒന്നിക്കുന്നത്.

More from Filmibeat

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X