സംവൃത സുനിലിന്‍റെ പുതിയ സന്തോഷം ഇതാണ്! അഖിലിന് ഇനി സന്തോഷിക്കാം! അമ്മുവേച്ചി ശരിക്കും മാറി

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയായിരുന്നു ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ലാല്‍ ജോസ് കണ്ടെത്തിയ ഈ നായികയെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു സംവൃത വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. 2012നായിരുന്നു സംവൃതയും അഖിലും വിവാഹിതരായത്.

വിവാഹശേഷം അഖിലിനൊപ്പം യുഎസിലേക്ക് ചേക്കേറുകയായിരുന്നു സംവൃത. ഇതോടെയായിരുന്നു അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം പറഞ്ഞിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ നായിക നായകന്‍ റിയാലിറ്റി ഷോയിലെ മെന്റര്‍മാരിലൊരാളായാണ് താരം വീണ്ടും എത്തിയത്. ഇതിന് പിന്നാലെയായാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തില്‍ നായികയായതും. പാചകം മാഗസിനില്‍ കുറിപ്പെഴുതുന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവൃത ഇപ്പോള്‍.

സംവൃത സുനിലിന്റെ പോസ്റ്റ്

സംവൃത സുനിലിന്റെ പോസ്റ്റ്

അഭിനയ രംഗത്തുനിന്നും മാറി നിന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സംവൃത. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. എന്നാണ് അടുത്ത സിനിമയുമായെത്തുന്നതെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. ഭര്‍ത്താവിന്റെയും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് താരം. അതിനിടയിലാണ് തന്റെ പാചകത്തെക്കുറിച്ച് സംവൃത പറഞ്ഞത്. പാചകം മാഗസിനില്‍ താനും കുറിപ്പെഴുതുന്നുണ്ട്. ആദ്യ ലക്കം പുറത്തുവന്നിട്ടുന്നെും താരം പറയുന്നു.

അമ്മയും മകനും

അമ്മയും മകനും

മകനൊപ്പമുള്ള സംവൃതയുടെ കവര്‍ ചിത്രവുമായാണ് പാചകം മാഗസിന്‍ പുതിയ ലക്കം പുറത്തിറങ്ങിയത്. സംവൃത ഇന്‍ കിച്ചണെന്ന പുതിയ കോളത്തെക്കുറിച്ച് കവര്‍ പേജില്‍ത്തന്നെ പറയുന്നുമുണ്ട്. ഇതേക്കുറിച്ചുള്ള പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. അഗസത്യയെ കാണുന്നുണ്ടെന്നും മകളെവിടെയെന്നുമായിരുന്നു ചിലര്‍ ചോദിച്ചത്. മകനെക്കുറിച്ച് മാത്രമല്ല മകളെക്കുറിച്ച് വാചാലയായും നേരത്തെ താരമെത്തിയിരുന്നു.

പുട്ടുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍

പുട്ടുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍

വിവാഹത്തിന് മുന്‍പ് അഖി ചേട്ടയ്ക്ക് പുട്ടുണ്ടാക്കി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ തിയേറ്ററിക്കലി യെസ് പ്രാക്ടിക്കലി നോ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അന്നത്തെ അമ്മുവേച്ചിക്ക് ശരിക്കും മാറ്റം വന്നിരിക്കുന്നു. അഖില്‍ ചേട്ടനും കുഞ്ഞുമക്കളും ലക്കിയാണെന്നുമായിരുന്നു കമന്റ്. നിരവധി പേരാണ് ഈ കമന്റിനെക്കുറിച്ച് ചോദിച്ചെത്തിയിട്ടുള്ളത്.

ആരാധകരുടെ ആശംസ

ആരാധകരുടെ ആശംസ

സംവൃത സുനിലിന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചും ആരാധകരെത്തിയിട്ടുണ്ട്. അഭിനയം മാത്രമല്ല വീട്ടുകാര്യങ്ങളും പാചകവുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞെത്തിയത്. അഗസ്ത്യയ്ക്ക് 5 വയസ്സായെന്നും അവന് കൂട്ടായി രുദ്ര എത്തിയെന്നുമായിരുന്നു താരം പറഞ്ഞത്. മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായും സംവൃത എത്തിയിരുന്നു.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

അഖിലിന്റെ പിയാനോ വീഡിയോയുമായാണ് അടുത്തിടെ സംവൃത എത്തിയത്. നേരത്തെ തന്നെ ഇത് ഷൂട്ട് ചെയ്യണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് താരം പറഞ്ഞിരുന്നു. രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വീഡിയോ ചിത്രീകരിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും ഇപ്പോഴാണ് അത് സാധിച്ചതെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X