സംവൃത സുനിലിന്‍റെ വീട്ടിലെ പുതിയ വിശേഷം! രുദ്രയുടെ ചോറൂണ്‍ ചിത്രം പങ്കുവെച്ച് താരം! ഫോട്ടോ വൈറല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. കോളേജ് പഠനത്തിനിടയിലായിരുന്നു താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.

ഗ്ലാമറസ് പ്രകടനങ്ങളൊന്നുമില്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു സംവൃതയുടേത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു സംവൃത സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തിന് ശേഷം അഖിലിനൊപ്പം അമേരിക്കയിലേക്ക് പോവുകയായിരുന്നു സംവൃത.

Samvrutha Sunil

വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുന്നത് തന്റെ പ്ലാനിംഗായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇടവേളയിലായിരുന്നപ്പോഴും താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന സിനിമയിലൂടെയായിരുന്നു സംവൃത തിരിച്ചെത്തിയത്. ബിജു മേനോനായിരുന്നു ചിത്രത്തില്‍ നായികനായെത്തിയത്.

നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച് പറഞ്ഞത് സംവൃത തന്നെയായിരുന്നു.

Samvrutha Sunil

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

ഫെബ്രുവരി 27നായിരുന്നു സംവൃതയ്ക്കും അഖിലിനും അഗസ്ത്യയ്ക്കുമിടയിലേക്ക് രുദ്ര എത്തിയത്. മൂത്ത മകനായ അഗസ്ത്യയ്ക്ക് 5 വയസ്സ് തികഞ്ഞതിന് പിന്നാലെയായാണ് കുഞ്ഞനിയനും എത്തിയത്. കുഞ്ഞതിഥിയുടെ വരവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും രുദ്രയുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞായിരുന്നു സംവൃത പിന്നീട് എത്തിയത്. ഇപ്പോഴിതാ മകന്റെ ചോറൂണിനെക്കുറിച്ച് പറഞ്ഞാണ് താരമെത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംവൃത പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞത്. കുഞ്ഞുപാത്രങ്ങളില്‍ വിളമ്പിയ വിഭവങ്ങളുടെ ചിത്രമായിരുന്നു സംവൃത പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ താരത്തിന്റെ പുതിയ വിശേഷം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പാചകം അറിയില്ലായിരുന്നുവെന്നും അമേരിക്കന്‍ ജീവിതത്തിനിടയിലാണ് കൂടുതല്‍ സാധനങ്ങളുണ്ടാക്കുന്നത് പഠിച്ചതെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X