പൃഥ്വിരാജുമായുളള റൊമാന്‍സും ഡാന്‍സും, ടെന്‍ഷനടിച്ചു ചെയ്ത അനുഭവം പങ്കുവെച്ച് സംവൃത സുനില്‍

By Midhun Raj

നായികയായും സഹനടിയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി സംവൃത സുനില്‍. ദിലീപ് ചിത്രം രസികനിലൂടെ തുടങ്ങിയ നടി പിന്നാലെ മോളിവുഡിലെ തിരക്കേറിയ നായികയായി മാറിയിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം നിരവധി ശ്രദ്ധേയ സിനിമകളിലാണ് സംവൃത അഭിനയിച്ചത്. ഗ്ലാമര്‍ റോളുകളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് കൂടുതല്‍ എത്തിയത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു സംവൃത.

സാരി ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജ് സുകുമാരനൊപ്പം നടി അഭിനയിച്ച സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാസ്തവം എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്‌റെ നായികയായി സംവൃത സുനില്‍ ആദ്യം അഭിനയിച്ചത്. പിന്നാലെ ചോക്ലേറ്റ്, തിരക്കഥ, റോബിന്‍ഹുഡ്, പുണ്യം അഹം, മാണിക്യകല്ല്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

അതേസമയം പൃഥ്വിരാജ് നായകനായ

അതേസമയം പൃഥ്വിരാജ് നായകനായ റോബിന്‍ഹുഡ് സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം സംവൃത സുനില്‍ ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ തനിക്ക് ചെയ്യാന്‍ എറ്റവും പ്രയാസകരമായി തോന്നിയ കാര്യം എന്തായിരുന്നു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവൃത. സിനിമയില്‍ ഡാന്‍സ് ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് ടെന്‍ഷനാണ് എന്ന് നടി പറയുന്നു.

ക്ലാസിക്കല്‍ ഡാന്‍സ് മാത്രമാണ് ഞാന്‍

ക്ലാസിക്കല്‍ ഡാന്‍സ് മാത്രമാണ് ഞാന്‍ പഠിച്ചിട്ടുളളത്. സിനിമാറ്റിക്ക് എനിക്ക് വശമില്ല. ഒരു ചിത്രത്തില്‍ ഫാസ്റ്റ് ആയിട്ടുളള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു റോബിന്‍ഹുഡ് എന്ന സിനിമയിലെ പ്രിയന് മാത്രം എന്ന ഗാന ചിത്രീകരണം. രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്.

പ്രത്യേകിച്ച് ജോഷി സാറിന്‌റെ സിനിമ

പ്രത്യേകിച്ച് ജോഷി സാറിന്‌റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായി, സംവൃത പറയുന്നു. ഇന്നും ആ ഗാനം കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുളളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും അഭിമുഖത്തില്‍ സംവൃത പറഞ്ഞു.

അതേസമയം 2009ല്‍ പുറത്തിറങ്ങിയ

അതേസമയം 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡില്‍ പൃഥ്വിരാജ്, നരേന്‍, ഭാവന, സംവൃത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അയാളും ഞാനും തമ്മില്‍ ആണ് പൃഥ്വിരാജ് സംവൃത സുനില്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതിയ സിനിമയില്‍ ഡോ രവി തരകന്‍, സൈനബ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.

Recommended Video

Listen to the voice of the people of lakshadweep says Prithviraj Sukumaran | FilmiBeat Malayalam
സത്യം പറഞ്ഞാ വിശ്വസിക്കുവോ ആണ്

സത്യം പറഞ്ഞാ വിശ്വസിക്കുവോ ആണ് മലയാളത്തില്‍ സംവൃതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷം നടി ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണിത്. ബിജു മേനോന്‍ നായകനായ ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് സംവൃത അഭിനയിച്ചത്. സജീവ് പാഴൂരിന്‌റെ തിരക്കഥയില്‍ സംവിധായകന്‍ ജി പ്രജിത്താണ് ഈ സിനിമ അണിയിച്ചൊരുക്കിയത്‌.

More from Filmibeat

Read more about: samvrutha sunil prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X