പ്രണയം ഒരു കുടുക്ക്.... അവരുടെ അനുഭവം അറിയാം! ഭാര്യയെ ഒരുപാട് ഉപദ്രവിച്ചു! സംവൃതയും ജയറാമും പറഞ്ഞത്!

ജനപ്രിയരായ മലയാളത്തിലെ രണ്ട് താരങ്ങളാണ് ജയറാമും സംവൃത സുനിലും. ഇരുവരും ഒരുമിച്ച് ഹാപ്പി ഹസ്ബന്റ്സ്, സ്വപ്ന സഞ്ചാരി അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന സംവൃത ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയൊരു അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്.

അമ്മായിയമ്മ മരിച്ചത് അടുത്തിടെ, ആഢംബരത്തോടെ വിഷു ആഘോഷിക്കുന്നു; നവ്യ നായർക്കും കുടുംബത്തിനും വിമർശനം!
അമ്മായിയമ്മ മരിച്ചത് അടുത്തിടെ, ആഢംബരത്തോടെ വിഷു ആഘോഷിക്കുന്നു; നവ്യ നായർക്കും കുടുംബത്തിനും വിമർശനം!

പ്രണയം, ഭാവി വരൻ എന്നിവയെ കുറിച്ചെല്ലാം സംവൃത സംസാരിക്കുന്നുണ്ട്. ഭാവി ഭർത്താവ് എങ്ങനെയായിരിക്കണം എന്ന് സ്വപ്നങ്ങൾ കാണാത്തൊരാളാണ് ഞാൻ. സിനിമയിലേക്ക് ഞാൻ വന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. വരുന്നത് പോലെ വരട്ടെ എന്ന് കരുതിയാണ് ‍മുന്നോട്ട് പോകുന്നത്. ഫെയ്ത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.

Samvrutha Sunil jayaram

വരുമ്പോൾ നേരിടാം എന്ന രീതിയാണ് എന്റേത്. നല്ലൊരു വരനെ സ്വപ്നം കണ്ടിട്ട് അങ്ങനൊരാളെയല്ല എനിക്ക് കിട്ടുന്നതെങ്കിൽ വലിയ നിരാശയും സങ്കടവും വരും. അതിനാൽ ദൈവം തരട്ടേയെന്ന രീതിയാണ് എനിക്ക്. ലവ് മാരേജ് ആയിരിക്കുമോ അറേഞ്ച് മാരേജ് ആയിരിക്കുമോയെന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല. ഇതുവരെ ഞാൻ ഒരു കുടുക്കിലും പെട്ടിട്ടില്ല എന്നാണ് സംവൃത പറഞ്ഞത്.

പ്രണയം ഒരു കുടുക്കാണെന്നാണോ പറയുന്നത്? എന്നായിരുന്നു സംവൃതയുടെ മറുപടി കേട്ടപ്പോൾ ജയറാം ചോദിച്ചത്. എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. കാരണം എന്റെ സുഹൃത്തുക്കളുടെ എക്സ്പീരിയൻസ് ഞാൻ കണ്ടിട്ടുള്ളതാണ്. ഒരു അഫയറിൽ കുടുങ്ങി കഴിഞ്ഞാൽ പഠനത്തിൽ നിന്നും സിനിമാ അഭിനയത്തിൽ നിന്നുമെല്ലാം കുറച്ച് ശ്രദ്ധ അതിലേക്ക് പോകും.

ഓർമകളിൽ നിന്ന് കരകയറണം... മക്കൾക്ക് വേണ്ടി ജീവിക്കണം; പുതിയ തീരുമാനവുമായി രഹ്ന നവാസ്! രേണുവിനും മാതൃകയാക്കാം!
ഓർമകളിൽ നിന്ന് കരകയറണം... മക്കൾക്ക് വേണ്ടി ജീവിക്കണം; പുതിയ തീരുമാനവുമായി രഹ്ന നവാസ്! രേണുവിനും മാതൃകയാക്കാം!

അത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സംവൃത മറുപടി നൽകി. താൻ പറഞ്ഞത് ശരിയല്ലേയെന്ന് നടി ചോ​ദിച്ചപ്പോൾ ജയറാം തല കുലുക്കി സംവൃതയുടെ നിരീക്ഷണം ശരിയാണെന്ന് സമ്മതിച്ചു. ഒപ്പം തന്റെയും ഭാര്യ പാർവതിയുടേയും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും നടൻ പങ്കുവെച്ചു. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ എന്റെ ഭാര്യയെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.

അവളെ ഫോൺ വിളിച്ചാൽ കിട്ടില്ല. അതുകൊണ്ട് തന്നെ ചീത്ത വിളിക്കും. എവിടെയായിരുന്നു എന്നതടക്കം ഒരുപാട് ചോദ്യം ചോദിക്കും. പാർവതിയുടെ ‌ഷൂട്ടിങ് എവിടെ എങ്കിലും ആയിരിക്കും. അതൊക്കെ ഇപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. എന്റെ ഭാര്യയെ ആദ്യം കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് നിന്ന് ഒരുപാട് നേരം തൊഴുതു. അവൾ ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ തൊഴുകയ്യുമായി നിൽക്കുന്നത് തുടർന്നു.

Samvrutha Sunil jayaram

ഇപ്പോൾ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഭാര്യ പറയും എത്ര നേ​രം എന്റെ മുന്നിൽ തൊഴുത് നിന്ന വ്യക്തിയാണെന്ന് പറയുമെന്നുമാണ് ജയറാം തമാശയായി പറഞ്ഞത്. സംവൃതയുടേത് കുടുംബം തീരുമാനിച്ച് ഉറപ്പിച്ച് നടത്തിയ വിവാ​ഹമായിരുന്നു. വലിയ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഭർത്താവിനെ കുറിച്ച് നടിക്ക് ഇല്ലായിരുന്നുവെങ്കിലും ജെൻസി പിള്ളേർ പറയുന്നതുപോലെ ​ഗ്രീൻ ഫോറസ്റ്റായ മനുഷ്യനെയാണ് ഭർത്താവായി നടിക്ക് ലഭിച്ചത്.

2012ൽ ആയിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു ആദ്യ കൺമണി പിറന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ കുഞ്ഞും എത്തി. വിവാഹശേഷം അഭിനയത്തിലേക്ക് നടി മടങ്ങി വന്നിരുന്നുവെങ്കിലും ഇളയമകന്റെ ജനനത്തോടെയാണ് അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നത്.

അച്ഛന്റെ പ്രാക്ക് കിട്ടിയത് പോലെ! കൈനീട്ടം കൊടുത്താല്‍ കൊച്ചുമക്കള്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് മല്ലിക
അച്ഛന്റെ പ്രാക്ക് കിട്ടിയത് പോലെ! കൈനീട്ടം കൊടുത്താല്‍ കൊച്ചുമക്കള്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് മല്ലിക

അച്ഛനുറങ്ങാത്ത വീട്, മൂന്നാമതൊരാള്‍, വാസ്തവം, റോമിയോ, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, കോക്ടെയില്‍, സ്വപ്‌ന സഞ്ചാരി, അരികെ, ഡയമണ്ട് നക്ലൈസ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ചുരുങ്ങിയ കാലയ‌ളവിൽ സംവൃത ഭാഗമായി‌. സോഷ്യൽമീഡിയയിൽ‌ ആക്ടീവായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാൻ മറക്കാറില്ല.

More from Filmibeat

Read more about: samvrutha sunil jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X