മമ്മൂക്കയെ ചീത്ത വിളിക്കുന്ന സീനില്‍ വെള്ളം കുടിച്ചു! 13 ടേക്ക് പോയി! പോത്തന്‍ വാവയെക്കുറിച്ച് സംവൃത
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സുനില്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വീണ്ടും തിരിച്ചെത്തുകയാണ്. വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയാണ് താരമെത്തുന്നത്. സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് മികച്ച ചില അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹത്തിന് ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചൊന്നും തീരുമാനിച്ചിരുന്നില്ല. സിനിമ മിസ്സ് ചെയ്യുന്നുവെന്നോ, ഇത് ചെയ്യണമെന്നോ എന്ന് തോന്നിയിരുന്നില്ല. നായികനായകനില്‍ എത്തിയതിന് ശേഷമാണ് ക്യാമറയെ താന്‍ മിസ്സ് ചെയ്യുന്നുവെന്നും ഇതില്ലെങ്കില്‍ എന്തോ മിസ്സിംഗ് ഉണ്ടെന്നും മനസ്സിലാക്കിയതെന്നും താരം പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു സജീവ് പാഴൂരിനെ. അദ്ദേഹമാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ബിജു മേനോനൊപ്പം നായികയായി അഭിനയിക്കുന്നത് ഇതാദ്യമാണ്. മറ്റൊരു നായികയായിരുന്നു ഈ സിനിമയിലേത്. അവര്‍ പിന്‍മാറിയതിന് പിന്നാലെയായാണ് താനെത്തുന്നതെന്ന് സംവൃത പറയുന്നു. എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി പാര്‍വതിയെ കണ്ടപ്പോള്‍ ഇഷ്ടമായെന്നും അത്തരത്തിലൊരു കഥാപാത്രത്തെ ലഭിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു.

പോത്തന്‍ വാവയില്‍ മമ്മൂക്കയെ ചീത്ത വിളിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ താന്‍ നന്നായി വെള്ളം കുടിച്ചുവെന്ന് താരം പറയുന്നു. 13 ടേക്ക് പോയ രംഗം കൂടിയായിരുന്നു അത്. ലാല്‍ ജോസില്‍ നിന്നും രഞ്ജിത്തില്‍ നിന്നുമൊക്കെ നന്നായി ചീത്ത കിട്ടിയിട്ടുണ്ടെന്നും അതിന് ശേഷമാണ് പല കാര്യങ്ങളും പഠിച്ചതെന്നും താരം പറയുന്നു. ഡാന്‍സും റൊമാന്‍സും തന്നെ കുഴക്കുന്ന കാര്യമാണ്. ബേസിക്കലി താനൊരു ക്ലാസിക്കല്‍ ഡാന്‍സറാണ്. അത്തരം സ്റ്റെപ്‌സില്‍ കംഫേര്‍ട്ടാണ്. സിനിമാറ്റിക് ഡാന്‍സ് അറിയില്ല. ഡാന്‍സ് ചിത്രീകരിക്കുന്നതിന്റെ തലേന്ന് താനുറങ്ങാറില്ലെന്നും സംവൃത പറയുന്നു. റൊമാന്‍സ് അഭിനയിക്കാന്‍ ചമ്മലാണ്. അതിന്റെ കൂടെ പാട്ടും കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു ഗാനമാണ് പ്രിയന് മാത്രം. രാജു നന്നായി ഡാന്‍സ് ചെയ്യുവായിരുന്നു. ജോഷി സാറിന്റെ സിനിമയായിരുന്നു അത്.


Click it and Unblock the Notifications











