ഞാന്‍ അന്ന് അത് ചെയ്യാന്‍ പാടില്ലായിരുന്നു, ആ പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് സംഭവിച്ചതാണ്, സംയുക്ത പറയുന്നു

മലയാളികൾക്ക് തീവണ്ടി എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതമായ നടിയാണ് സംയുക്ത. സിനിമ സെലക്ഷൻ്റെ കാര്യത്തിലും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്. ഇപ്പോൾ തിയറ്ററിൽ റിലീസ് ആയ കടവ എന്ന ചിത്രത്തിലെ പ്രിഥ്യിരാജിൻ്റെ നായികയാണ്. നായക കഥാപാത്രത്തിന്റെ ഭാര്യയെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.

കടുവ ചിത്രത്തിൻ്റെ പ്രമോഷന്റെ ഭാ​ഗമായി സംയുക്ത ശ്രീകണഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോൽ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടുവ ചിത്രത്തിനെക്കുറിച്ചും തൻ്റെ പുതിയ പ്രൊജക്ടുകളെ ക്കുറിച്ചും ഷോയിലൂടെ പറഞ്ഞു. കൂടാതെ വിവാഹത്തെപ്പറ്റിയും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത മനസ്സ് തുറന്ന് സംസാരിച്ചു.

തീവണ്ടി എന്ന ചിത്രം

തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നിതിന് രണ്ട് ദിവസം മുമ്പാണ് സംയുക്തക്ക് അതിലേക്ക് അവസരം ലഭിക്കുന്നത്. സിനിമയിലെ മറ്റൊരു നായിക പിന്മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് പെട്ടന്ന് ഒരു നായികയെ വേണം ആയിരുന്നു. അങ്ങനെയാണ് തീവണ്ടിയിൽ അവസരം ലഭിക്കുന്നത്.

സിനിമയിൽ കൂടുതലും നായകൻ പുകവലിക്കുന്ന രം​ഗങ്ങളാണ്. പുകവലിക്കുന്ന സമയത്ത് നായിക നായകനെ തല്ലുന്ന പല രം​ഗങ്ങളും യഥാർഥമാണെന്നാണ് താരം പറയുന്നത്. പത്ത് പതിനഞ്ച് പ്രവാശ്യമെഹ്കിലും ടൊവിനോയെ ഞാൻ ആ സിനിമയിൽ തല്ലുന്നുണ്ട്. പക്ഷെ സിനിമയിൽ അല്ലാതെ എൻ്റെ ജീവിതത്തിൽ ഒരാളേ തല്ലേണ്ടി വന്നു. എന്നാൽ അതിന് ശേഷം അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും സംയുക്ത പറഞ്ഞു.

അന്ന് തല്ലിയത് തെറ്റാണ്

എൻ്റെ അമ്മക്ക് ശ്വാസം മുട്ടിൻ്റെ പ്രശ്നം ഉണ്ട്. അങ്ങനെയുള്ള അമ്മയുടെ മുന്നിൽ നിന്ന് പുകവലിച്ചപ്പോൾ ആദ്യം അയാളോട് കാര്യം മാന്യമായ രീതിയിൽ അമ്മ പറഞ്ഞു. പക്ഷെ അയാൾ മാറി നിൽക്കുന്നതിന് പകരം ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോൾ ഞാൻ ചെന്ന് തല്ലുകയായിരുന്നു. അവിടെ അങ്ങനെ പ്രതികരിക്കണ്ടായിരുന്നു എന്ന് പിന്നീട് തോന്നി.

താൻ തെറ്റാണ് ചെയ്തതെന്ന് അംഗീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പൊതുസ്ഥലങ്ങളിൽ പ്രതികരിക്കേണ്ടത് അങ്ങനെയായിരുന്നില്ല എന്നും താരം പറഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചതും പ്രായത്തിൻ്റെ പക്വത കുറവ് കൊണ്ടാണെന്നും താരം പറഞ്ഞു.

സംയുക്തയുടെ വിവാഹത്തെക്കുറിച്ച്

ഷോയിലൂടെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കല്യാണ വിശേഷവും താരം പങ്കുവെച്ചു. തൻ്റേത് തീർച്ചയായും ഒരു പ്രണയ വിവാഹം ആയിരിക്കും. എന്നാൽ കല്യാണം എന്നെ സംബന്ധിച്ച് ഒരു മാൻ്റേറ്ററി കാര്യമല്ല. വിവാഹത്തിന് വേണ്ടി ലൈഫ് ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നിമില്ല. പക്ഷെ നല്ലൊരു പ്രണയം ഉണ്ടായാൽ തീർച്ചയായും വിവാഹം ഉണ്ടാകും. എന്നാൽ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും താൻ ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തും എന്നത് ഉറപ്പായ കാര്യമാണെന്നും സംയുക്ത ഷോയിലൂടെ പറഞ്ഞു.

Recommended Video

നീ പോത്തിനോട് എങ്ങനെയെങ്ങിലും പറഞ്ഞു സെറ്റ് ആക്ക് | Kaduva Press Meet | *Launch
അഭിനയ രം​ഗത്തേക്കുള്ള വരവ്

സിനിമ മേഖലയിലേക്ക് എത്തിയത് പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ അഭിനയിക്കണം എന്ന ആ​ഗ്രഹത്തിൻ്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ. അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയപ്പോള്‍ തന്നെ അറിയാമായിരുന്നു താന്‍ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ ഏറ്റെടുത്തതിനാല്‍ പൂര്‍ത്തിയാക്കാതെ വയ്യ. അങ്ങനെ അത് ചെയ്ത് തീർത്തും. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് എത്തുന്നത്.

Read more about: samyukta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X