twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുത്തച്ഛൻ്റെ വിടവാങ്ങൽ ഒരു നോവായിരുന്നു, അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കാൻ ശ്രമിക്കുകയാണെന്ന് സംയുക്ത

    |

    തീവണ്ടി എന്ന സിനിമയിലൂടെ മലായളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അഭിനയ മികവ് കൊണ്ടും ചിത്രത്തിൻ്റെ സെലക്ഷൻ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്. ഇപ്പോൾ തിയറ്ററിൽ ഒടുന്ന 'കടുവ' എന്ന ചിത്രത്തിലെ പൃഥ്വരാജിൻ്റെ നായികയാണ് താരം. നായക കഥാപാത്രത്തിന്റെ ഭാര്യയായാണ് സംയുക്ത അവതരിപ്പിക്കുന്നത്.

    'കടുവ' ചിത്രത്തിൻ്റെ പ്രമോഷന്റെ ഭാ​ഗമായി സംയുക്ത ശ്രീകണ്ഠൻ നായരുടെ 'ഫ്ലവേഴ്സ് ഒരു കോടി' എന്ന ഷോയിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ ജീവിതത്തിൽ ഏറെ സ്വാദീനം ചെലുത്തിയ മുത്തച്ഛനെക്കുറിച്ചാണ് സംയുക്ത പറഞ്ഞത്. മുത്തച്ഛൻ്റെ സ്നേഹവും കരുതലും ഒക്കെ എത്രത്തോളം വലുതായിരുന്നു എന്ന് സംയുക്തയുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും.

    ജീവിതത്തിൽ ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് മുത്തച്ഛനോട്

    'മുത്തച്ഛൻ എനിക്ക് റോൽ മോഡൽ അല്ല, വഴികാട്ടിയാണ്. ഒരുപാട് പ്രത്യേകതകൾ ഉള്ള ആളാണ്, മറ്റുള്ളവരെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. ആരെയും വേദനിപ്പിക്കരുത്, പറ്റിക്കരുത് എന്നാണ് എൻ്റെയടുത്ത് പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ ശരിയെന്ന് തോന്നുന്നത് ഒക്കെ ചെയ്യാം. ഒന്നിനും ഒരു റെസ്ട്രിക്ഷനും വെച്ചിരുന്നില്ല. ഞാൻ ജനിച്ചതിൽ പിന്നെ എനിക്കായി മുത്തച്ഛൻ്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. എനിക്ക് വേണ്ടി എല്ലാം ചെയ്ത് തരുന്നത് മുത്തച്ഛനായിരുന്നു.'

    ദിലീപ് ആദ്യമായി 1 ലക്ഷം പ്രതിഫലമായി വാങ്ങി; നിര്‍മാതാവിനൊപ്പം ഹോട്ടലില്‍ താമസിക്കില്ലെന്ന് വാശി പിടിച്ച് നടിദിലീപ് ആദ്യമായി 1 ലക്ഷം പ്രതിഫലമായി വാങ്ങി; നിര്‍മാതാവിനൊപ്പം ഹോട്ടലില്‍ താമസിക്കില്ലെന്ന് വാശി പിടിച്ച് നടി

    മുത്തച്ഛന്റെ അവസാന കാലത്ത് മുഴുവൻ സമയവും കൂടെ നിന്നു

    'മുത്തച്ഛൻ പെട്ടെന്നൊരു ദിവസം പത്രം എടുക്കാനായ ഡോർ തുറന്നപ്പോഴാണ് വീഴുന്നത്. ഒച്ചപ്പാടും ബഹളം കേട്ട് ഞാൻ പോയപ്പോൾ മുത്തച്ഛൻ വീണ് കിടക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രയിൽ എത്തിച്ചു. ബ്രെയിനിൽ രക്തം കട്ട പിടിച്ചു എന്നൊക്കെ ഡോക്ടർമാർ പറഞ്ഞു. പിന്നീട് മുത്തച്ഛൻ പാതി തളർന്നു കിടപ്പിലായി'.

    'പിന്നീട് വീട്ടിലായിരുന്നു വിശ്രമം. മുത്തച്ഛനെ പരിചരിക്കാൻ എനിക്ക് വേറാരെയും നിർത്താൻ തോന്നിയിരുന്നില്ല, എല്ലാ തിരക്കുകളും മാറ്റിവെച്ച് മുത്തച്ഛന് വേണ്ട കാര്യങ്ങൾ ഒരു ദിനചര്യ പോലെ ചെയ്ത് കൊടുക്കും'.

    'എൻ്റെ മകനെ ഒന്ന് കാണണം', മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ'എൻ്റെ മകനെ ഒന്ന് കാണണം', മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ

    അത്യാവശ്യമായി ചെന്നൈയിലേക്ക് പോയപ്പോൾ മുത്തച്ഛൻ എന്നെ വിട്ട് പോയി

    'ചിലപ്പോൾ മുത്തച്ഛൻ എന്നെ മനസ്സിലാക്കിയത് പോലെയാണ് എന്നെ മുത്തച്ഛൻ വിട്ട് പോയ സംഭവത്തെ ഓർക്കുന്നത്. മുത്തച്ഛൻ്റെ എന്നെ വിട്ട് പോകുന്നത് കാണാൻ ഒട്ടും എനിക്കാവില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാവണം ഞാൻ പോയപ്പോൾ എന്നെ വിട്ട് പോയത്. മുത്തച്ഛൻ്റെ അവസാന കർമ്മങ്ങൾ ഒക്കെ ചെയ്തത് ഞാനാണ്. ചിതാഭസ്മം ​ഗം​ഗയിൽ ഒഴുക്കിയതും ഞാനാണ്, സംയുക്ത പറഞ്ഞു. മുത്തച്ഛൻ എന്നോട് പറഞ്ഞ കാര്യങ്ങൾ തെറ്റിക്കാതെ അത് അതോ പടി ചെയ്യാൻ ഞാൻ ശ്രമിക്കുന്നു', സംയുക്ത പറയുന്നു.

    സിനിമാക്കരുടെ ഇടയിൽ പോലും എനിക്ക് ഒരു വില ലഭിച്ചത് ഈ സിനിമയിലൂടെയാണെന്ന് നടി നൈല ഉഷസിനിമാക്കരുടെ ഇടയിൽ പോലും എനിക്ക് ഒരു വില ലഭിച്ചത് ഈ സിനിമയിലൂടെയാണെന്ന് നടി നൈല ഉഷ

    സിനിമയിലേക്ക് എത്തിയത്

    പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് എത്തിയത്. എന്നാൽ അഭിനയിക്കണം എന്ന ആ​ഗ്രഹത്തിൻ്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ. അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു താൻ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ ഏറ്റെടുത്തതിനാൽ പൂർത്തിയാക്കാതെ വയ്യ. അങ്ങനെ അത് ചെയ്ത് തീർത്തും. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് എത്തുന്നത്.

    Read more about: samyuktha menon
    English summary
    Samyukta Menonon recollect the memory with her Grandfather love care affection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X