മഹേഷിന്‍റെ പ്രതികാരം സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തിരുന്നുവെന്ന് സംയുക്ത മേനോന്‍! പിന്നീട് നടന്നതോ?

പോപ് കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ തുടക്കം കുറിച്ചതെങ്കിലും തീവണ്ടി ഇറങ്ങിയതോടെയാണ് താരത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ടൊവിനോ തോമസിന്റെ നായികയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ ഈ ചിത്രങ്ങളിലെല്ലാം സംയുക്തയുടെ സാന്നിധ്യമുണ്ടായിരുന്നു. മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, കല്‍ക്കി, അണ്ടര്‍ വേള്‍ഡ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളാണ് ഇനി എത്താനുള്ളത്.

ആദ്യ സിനിമയിലൂടെ മികച്ച ശ്രദ്ധയായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ മാത്രമല്ല അതിഥി താരമായും സംയുക്ത എത്തിയിരുന്നു. ടൊവിനോയും സംയുക്തയും തമ്മിലുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷനില്‍ താരനും പങ്കെടുത്തിരുന്നുവെന്ന് താരം പറയുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജീവിതത്തിലെ മാറ്റങ്ങള്‍

സിനിമയിലെത്തിയതിന് ശേഷം ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് താരം പറയുന്നു. മുന്‍പൊക്കെ കുറേ സമയം സംസാരിക്കുന്നതിനിടയില്‍ തന്റെ ശ്രദ്ധ മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ചെയ്ത കഥാപാത്രങ്ങളല്ല തന്റെ ശ്രമങ്ങളാണ് മാറ്റത്തിലേക്ക് നയിച്ചത്. വേറിട്ട് ചിന്തിക്കാനും ഒരുപാട് ചിന്തിക്കാനുമൊക്കെ തുടങ്ങി. ക്ഷമ കുറച്ച് കുറവായിരുന്നു, നല്ലൊരു ശ്രോതാവാവാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു.

മഹേഷിന്റെ  പ്രതികാരം

സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. ശ്യാം പുഷ്‌ക്കരനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ സിനിമയുടെ ഓഡീഷനില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഓഡീഷനായിരുന്നു അത്. എന്നാല്‍ പക്കാ ഇടുക്കിക്കാരിയാവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു. ഉണ്ണിമായ ചേച്ചിയായിരുന്നു തന്നെ വിളിച്ച് സംസാരിച്ചത്.

സഹതാരങ്ങളെക്കുറിച്ച്

സഹതാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും സംയുക്ത മേനോന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രശോഭ് വിജയന്‍,പാര്‍വതി തുടങ്ങിയവരെക്കുറിച്ചായിരുന്നു ചോദിച്ചത്. ആസിഫ് അലിയെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്. വെരി ഫാമിലമാന്‍, വെരി ഫ്രണ്ട്‌ലി. അണ്ടര്‍വേള്‍ഡിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ വര്‍ഷത്തെ വിഷു. വിഷു ആഘോഷിച്ചില്ല അല്ലേ, എന്നും പറഞ്ഞ് പടക്കം വാങ്ങിച്ച് വന്ന് വെടിക്കെട്ട് നടത്തിയ കക്ഷിയാണ്. തനിക്ക് ജീവിതവും ആത്മവിശ്വാസവും നല്‍കിയ വ്യക്തിയാണ് പ്രശോഭ് വിജയന്‍.

ദുല്‍ഖര്‍ സല്‍മാനും ടൊവിനോയും

സ്‌റ്റൈലിഷ്, ഗോയിങ് ബിയോര്‍ഡ് ബോര്‍ഡേഴ്‌സ്, നമുക്ക് അഭിമാനമാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാറാവട്ടെ. അതിനുള്ള എല്ലാ കഴിവും ദുല്‍ഖരിനുണ്ട്. ചാര്‍ലി തനിക്കൊരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്. ഈ സിനിമയുടെ മേക്കിംഗ് ഇഷ്ടമാണ്. തന്റെ നല്ലൊരു സുഹൃത്താണ് ടൊവിനോ തോമസ്, ഇതുവരെ കണ്ടതില്‍ വെച്ച് നല്ലൊരു മനുഷ്യന്‍. പാര്‍വതിയെ കണ്ടത് ബ്യൂട്ടി പാര്‍ലറില്‍ വെച്ചായിരുന്നു. മുടി കളര്‍ ചെയ്യാന്‍ പോയ സമയത്താണ് കണ്ടത്. ഉയരെയില്‍ കോംപിനേഷന്‍ സീനില്ലാത്തതിനാല്‍ കണ്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X