ലിപ്‌ലോക് അവതരിപ്പിക്കുമ്പോള്‍ ടൊവിനോയ്ക്ക് ചമ്മലായിരുന്നു! തനിക്ക് അങ്ങനെ തോന്നിയില്ലെന്ന് സംയുക്ത
ടൊവിനോ തോമസിന് വലിയ ജനപ്രീതി നേടി കൊടുത്ത സിനിമകളിലൊന്നാണ് തീവണ്ടി. പുകവലിക്കാരാനായ യുവാവിന്റെ കഥയുമായിട്ടെത്തിയ ചിത്രത്തില്‍ സംയുക്ത മേനോനായിരുന്നു നായികയായിട്ടെത്തിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ പാട്ട് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അങ്ങനെ സിനിമയ്ക്കും വലിയ ജനപ്രീതി ലഭിച്ചിരുന്നു.
തീവണ്ടിയിലൂടെ സംയുക്ത മേനോനും ടൊവിനോയും ഒന്നിച്ചുള്ള കോംബീനേഷനും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തീവണ്ടിയിലെ നായികയും നായകനും തമ്മിലുള്ള ലിപ്‌ലോക് രംഗങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പിന്നീട് ടൊവിനോയുടെ സിനിമകളിലെല്ലാം ലിപ്‌ലോക് സീന്‍സ് വരുന്നത് ആരാധകര്‍ ഏറ്റുപിടിക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് പറയുന്ന സംയുക്തയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകന്‍ പറഞ്ഞിരുന്നു. ആ കഥയുടെ പൂര്‍ണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ലെന്ന് സംയുക്ത പറയുന്നു. അതേ സമയം ആ രംഗം അഭിനയിക്കുമ്പോള്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ഉണ്ടായിരുന്നു. തനിക്ക് പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും സംയുക്ത പറഞ്ഞു.
മേഡലിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ലില്ലിയുടെ ചിത്രീകരണത്തിനിടെയായിരുന്നു തീവണ്ടിയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടിയതെന്ന് നടി മുന്‍പും പറഞ്ഞിട്ടുണ്ട്. ലില്ലി റിലീസ് ആയതിന് ശേഷം തനിക്ക് അവസരങ്ങള്‍ കിട്ടുമെന്ന് കരുതി ഇരിക്കുമ്പോഴാണ് അതിന് മുന്‍പ് തന്നെ തീവണ്ടിയിലേക്ക് വിളി എത്തുന്നത്.

ലില്ലി തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്‍പ് ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. അങ്ങനെ സംയുക്തയുടെ ആദ്യ സിനിമയായി തീവണ്ടി മാറി. ചിത്രത്തില്‍ നായകന്‍ ടൊവിനോ ആയിരിക്കുമെന്ന് അറിഞ്ഞതോടെ ഒത്തിരി സന്തോഷം തോന്നിയിരുന്നെന്നും സംയുക്ത പറഞ്ഞിരുന്നു.
അഭിനയത്തില്‍ ഒരു ട്രെയിനിംങ്ങും തനിക്ക് ലഭിച്ചിരുന്നില്ല. തീവണ്ടി എന്ന ചിത്രമാണ് കരിയറിന് ഒരു ഫോക്കസ് നല്‍കിയത്. അതിന് മുമ്പുള്ള സിനിമകളെ കുറിച്ച് കൂടുതല്‍ പറയാനില്ല. കാരണം ആ സമയത്ത് അഭിനയത്തെ കുറിച്ചോ സിനിമയെ കുറിച്ചോ സീരിയസ് ആയി ചിന്തിച്ചിരുന്നില്ല. പക്ഷെ ലില്ലിക്കും തീവണ്ടിക്കും വേണ്ടി നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു.


Click it and Unblock the Notifications











