നടന്‍ ധനുഷുമായി അഭിപ്രായ വ്യത്യാസമില്ല; നടനുമായി പിണങ്ങിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സംയുക്ത മേനോന്‍
പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തിലെ വീട്ടമ്മയായി അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി സംയുക്ത മേനോന്‍. ഏല്‍സ കുര്യന്‍ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തു. ഇനി ധനുഷ് നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം വാത്തിയില്‍ നായിക വേഷം ചെയ്യുന്നത് സംയുക്തയാണ്.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് സംയുക്തയുടെ പേരില്‍ ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നടന്‍ ധനുഷുമായി സംയുക്ത വഴക്ക് കൂടിയെന്നും ഇത് സിനിമയെ ബാധിച്ചെന്നും തരത്തിലാണ് പ്രചരണം. ഒടുവില്‍ വിഷയത്തില്‍ നടി തന്നെ പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുയാണിപ്പോള്‍.

'എനിക്ക് നടന്‍ ധനുഷുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത സൃഷ്ടിച്ചത്. 21 ദിവസത്തോളം നീണ്ട എന്റെ കോള്‍ ഷീറ്റ് ഈ സിനിമയ്ക്കും നല്‍കി കഴിഞ്ഞു. ഒരു പാട്ട് ഒഴികെ ആ സിനിമയിലെ എന്റെ ഭാഗമെല്ലാം പൂര്‍ത്തിയായി' എന്നും സംയുക്ത പറയുന്നു. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. തമിഴില്‍ വാത്തി എന്നും തെലുങ്കില്‍ സര്‍ എന്ന പേരിലുമാണ് ചിത്രമൊരുങ്ങുന്നത്.
മാത്രമല്ല സംയുക്ത അഭിനയിക്കുന്നെന്ന് പറയപ്പെടുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചും നടി വിശദീകരണം നല്‍കി. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് ബാബു-ത്രിവിക്രം കൂട്ടുകെട്ടില്‍ തെലുങ്കില്‍ നിന്നും പുതിയൊരു സിനിമ വരികയാണ്. എസ്എസ്എംബി28 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഡ്‌ഹെയും സംയുക്ത മേനോനും നായികമാരായി അഭിനയിക്കുന്നതായിട്ടാണ് വിവരം പുറത്ത് വന്നത്.

എന്നാല്‍ ഞാനീ ചിത്രത്തിന്റെ ഭാഗമല്ലെന്നും പുറത്ത് വന്ന വാര്‍ത്തകളിലൊന്നും യാതൊരു സത്യവുമില്ലെന്നും സംയുക്ത വ്യക്തമാക്കുന്നു. 2022 ല്‍ പുറത്തിറങ്ങിയ ഭിംല നായക് എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പവന്‍ കല്യാണും റാണ ദഗ്ഗുപതിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇനി നന്ദമൂരി കല്യാണ്‍ രാം നായകനാവുന്ന ബിംബിസാര എന്ന ചിത്രവും തെലുങ്കില്‍ ഒരുങ്ങുന്നുണ്ട്. ഗാലിപട 2 എന്ന ചിത്രത്തിലൂടെ കന്നടത്തിലേക്ക് കൂടി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സംയുക്തയിപ്പോള്‍.


Click it and Unblock the Notifications











