For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ യാത്രകളിലും മറക്കാതെ കൂടെ കൂട്ടുന്നത് ഇവയെയാണ്! വെളിപ്പെടുത്തി നടി സംയുക്ത മേനോൻ

  |

  ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. കന്നി ചിത്രം തന്നെ വലിയൊരു ബ്രേക്കാണ് താരത്തിന് നൽകിയത്. തീവണ്ടിയ്ക്ക് പിന്നാലെ മികച്ച ചിത്രങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. ടൊവിനോയുടെ നായികയായി ഏറ്റവും ഒടുവിൽ പുറത്തു വന്ന എടക്കാട് ബെറ്റാലിയനും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

  കൂടുതലും നാടൻ വേഷങ്ങളിലാണ് സംയുക്ത വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. കന്നി ചിത്രമായ തീവണ്ടി മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന എടക്കാട് ബെറ്റാലിയനിൽ വരെ എടുത്ത് നോക്കുമ്പോൾ അധികം ഗ്ലാമറസ്സിന്റെ ക്രോസ് ലൈൻ താരം ഭേദിച്ചിട്ടില്ല. എന്നാൽ താരത്തിന്റ ചില ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ സർപ്രൈസ് സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിത തന്റെ ഫാഷന്‌ ട്രെന്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംയുക്ത മേനോൻ. വനിത‌യ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഫാഷൻ സങ്കൽപ്പങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

  സിനിമയിൽ തുടക്കം മുതൽ തന്നെ നാടൻ പെൺവേഷങ്ങളാണ് ചെയ്ത് വന്നത് . അതുകൊണ്ടാകും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഫാഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ആളുകൾ അത്ഭുതപ്പെടാറുള്ളത്. അടുത്ത കാലത്ത് ഡിസൈനർ രാഹുൽ മിശ്രയുടെ കളക്ഷൻ അണിഞ്ഞൊരു ഫാഷൻ ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. അതിന് ലഭിച്ച പ്രതികരണം തന്നെ ഞെട്ടിച്ചു കളഞ്ഞു. എന്തായാലും ഒരാൾ വരച്ച വഴിയിലൂടെ പോകാൻ ഞാനില്ല. ട്രെന്റ് ഫോളോ ചെയ്യാനല്ല, ട്രെന്റ് മേക്കർ എന്ന് അറിയപ്പെടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും താരം പറഞ്ഞു.

  ഡ്രസ് , ചെരുപ്പ്, ബാഗ് എന്നിങ്ങനെ ഒരു പെൺകുട്ടിയ്ക്ക് ഉണ്ടാകുന്ന എല്ലാ ക്രൈസുകളും തനിയ്ക്ക് ഉണ്ടായിരുന്നു. നേരത്തെ ഒരുപാട് ഷോപ്പും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. പരിസ്ഥിതിയ്ക്ക് കേട് പാട് സൃഷ്ടിക്കുന്ന എല്ലാ വസ്തുക്കളും ഒഴിവാക്കി. കോട്ടൻ, ഹാൻഡ്ലൂം തുണിത്തരങ്ങളാണ് കഴിവതും ഇപ്പോൾ വാങ്ങുന്നത്. കഴിവതും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് ശ്രമിക്കുന്നത്.

  പൂർണ്ണമായും ആയുർവേദിത് ഡൈ ചെയ്തെടുത്ത വസ്ത്രങ്ങളോടാണ് കുടുതൽ താൽപര്യം. ആയുർവേദിക് ടച്ചുള്ളതായതു കൊണ്ട് ത്വക്ക രോഗങ്ങൾ ഉണ്ടാകാറില്ല. ആയുർബോധ എന്ന ബ്രാൻഡാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. വളരെ കുറച്ച് നിറങ്ങൾ മാത്രമേ അവയിലുളളൂ. തുളസി, ആര്യ വേപ്പ് എന്നിവയുടെ നിറങ്ങളും പ്രകൃതിയിൽ നിന്ന് നേരിട്ടെടുക്കുന്ന നിറങ്ങളും മാത്രം ചേർത്താണ് ഡൈ നിർമ്മിക്കുന്നത്.

  എപ്പോഴും ബാഗിൽ സൂക്ഷിക്കുന്ന രണ്ട് വസ്തുക്കളേയും താരം പരിചയപ്പെടുത്തിയിട്ടുണ്ട്.സൺ ഗ്ലാസും , തൂവൽ പോലെ പാറി പറക്കുന്ന തന്റെ സ്കാർഫും. എപ്പോഴും തന്റെ ബാഗിനുളളിൽ കാണുന്ന സ്പെഷ്യൽ സാധനങ്ങളാണെന്ന് സംയുക്ത പറഞ്ഞു. ഇവ രണ്ടും ഏത് യാത്രകൾക്ക് മുൻപും തന്റെ ബാഗിൽ എടുത്തു വയ്ക്കാറുണ്ട്. സ്റ്റൈൽ ചെയ്യാൻ മാത്രമല്ല , നമുക്ക് എല്ലാവർക്കും നെഞ്ചുനോട് ചേർത്ത് വയ്ക്കാൻ ചെറിയ കുഞ്ഞ് കൗതുകങ്ങൾ ഉണ്ടകുമല്ലോ. ഇതൊന്നും ഇല്ലാതെ എന്ത് ലൈഫാണ്- സംയുക്ത ചോദിക്കുന്നു.

  English summary
  samyuktha menon says about her fashion trends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X