മദ്യപാനത്തെക്കാള്‍ പുകവലിയെക്കാളും വലിയ ലഹിരി ഞാന്‍ അനുഭവിച്ചിട്ടുണെന്ന് സംയുക്ത മേനോന്‍
പണ്ടത്തെ നായികമാരെ പോലെ ഒന്നുമല്ല പുതിയ കാലത്തിലെ നായികമാര്‍. അവര്‍ പറയാനുള്ളത് വെട്ടി തുറന്ന് പറയുക തന്നെ ചെയ്യും. ചിലത് പറഞ്ഞ്, പലതും മറച്ച് വയ്ക്കുന്ന ശീലങ്ങളൊന്നും ഇപ്പോഴത്തെ നായികമാര്‍ക്കില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ പ്രണയത്തെ കുറിച്ചോ അത് തന്നെ ലഹിരിയെ കുറിച്ചോ പറയുന്നതിന് നടി സംയുക്ത മേനോന് യാതൊരു മടിയുമില്ല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ അനുഭവിച്ച ഏറ്റവും വീര്യം കൂടിയ ലഹരിയെ കുറിച്ച് സംയുക്ത പറഞ്ഞത്.
നമ്മള്‍ പറയുന്ന മദ്യപാനത്തെക്കാളും പുകവലിയെക്കാളുമൊക്കെ ഒരുപാട് വലിയ ലഹരിയാണ് പ്രണയമെന്ന് സംയുക്ത പറയുന്നു. ഞാന്‍ പ്രണയത്തിന്റെ ലഹരി അറിഞ്ഞിട്ടുണ്ട്. അതൊരു പ്രതീക്ഷയാണ്. നമുക്കൊരു പ്രശ്‌നമുണ്ടാവുമ്പോള്‍ എല്ലാം പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയുണ്ടാവേണ്ടത് ആവശ്യമാണ്. ജീവിതം മുന്നോട്ട് പോകുന്നതിന്റെ ഭാഗമാണ് പങ്കാളി.

Recommended Video
പ്രണയം, വിവാഹം എന്നിങ്ങനെ രണ്ടായി തിരിക്കേണ്ടതില്ല എന്നാണ് സംയുക്ത പറയുന്നത്. അവ രണ്ടും ഒന്നാണ്. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹം. എന്നാല്‍ എന്റെ പ്രണയത്തിന്റെ ഉത്തരം വിവാഹമല്ലായിരുന്നു. ആ പ്രണയം ബ്രേക്കപ്പായി. വലിയ വിഷമം ഉണ്ടായിരുന്നു. ഇഷ്ടപ്പെടുന്നതെല്ലാം നല്ലതാവണം എന്നില്ലല്ലോ. എന്നെ സംബന്ധിച്ച് ഇഷ്ടപ്പെട്ടതെല്ലാം എനിക്ക് നല്ലതല്ലായിരുന്നു. അപ്പോള്‍ സങ്കടവും ദേഷ്യവും വികാരവുമെല്ലാം വരും- സംയുക്ത മേനോന്‍ പറഞ്ഞു.
ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്റെ അരങ്ങേറ്റം. ചെയിന്‍ സ്‌മോക്കറുടെ പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ ഒരു രംഗത്ത് സംയുക്ത പുകവലിച്ചിട്ടുണ്ട്. ചിത്രത്തിലെ ലിപ് ലോക്കും ചര്‍ച്ചയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംയുക്ത ശ്രദ്ധ നേടി. ടൊവിനോ തോമസ് - സംയുക്ത മേനോന്‍ എന്ന പെയറും മലയാള സിനിമയില്‍ അടയാളപ്പെടുത്തപ്പെട്ടു.
ലില്ലി എന്ന ചിത്രത്തിലെ സംയുക്തയുടെ അഭിനയം പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമ കഥ എന്ന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായി. കല്‍കി, എടക്കാട് ബറ്റാലിയന്‍ 06, അണ്ടര്‍ വേള്‍ഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അതിനിടയില്‍ രണ്ട് സിനിമകളിലൂടെ സംയുക്ത തമിഴിലും സാന്നിധ്യം അറിയിച്ചു. ഗാലിപട 2 എന്ന സിനിമയിലൂടെ കന്നടയില്‍ അരങ്ങേറാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.


Click it and Unblock the Notifications











