പൂര്‍ണ്ണഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി.. ആ സംഭവത്തില്‍ നിന്നും മോചിതയാവാന്‍ സമയമെടുത്തു!

By Nimisha

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി താരങ്ങള്‍ പല തരത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്താറുള്ളത്. ലുക്കിലും ഗെറ്റപ്പിലുമൊക്കെ വ്യത്യസ്തത വരുത്താനായി ശാരീരിക തയ്യാറെടുപ്പുകളും നടത്താറുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. അടുത്തിടെ മോഹന്‍ലാല്‍ ഒടിയനാവുന്നതിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകളായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. 15 കിലോ ശരീരഭാരം കുറച്ചാണ് അദ്ദേഹം ഒടിയന്‍ മാണിക്കനായത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് മാത്രമല്ല കഥാപാത്രത്തിന്റെ പൂര്‍ണ്ണതയെയാണ് പലരും ലക്ഷ്യമാക്കുന്നത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷവും കഥാപാത്രങ്ങള്‍ ഇറങ്ങിപ്പോവാത്തതിനെക്കുറിച്ചും താരങ്ങള്‍ പറയാറുണ്ട്. പെണ്‍വേഷത്തില്‍ എത്തിയപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ ലില്ലിയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചാണ് സംയുക്ത മേനോന്‍ തുറന്നുപറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക്

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക്

ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ എന്ന പുതുമുഖം തുടക്കം കുറിച്ചത്. സിനിമയെ സ്വപ്‌നം കണ്ട് നടന്നിരുന്ന ബാല്യമായിരുന്നില്ല തന്റേതെന്നും താരം പറയുന്നു. ഡോക്ടറാവണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ആദ്യ സിനിമ ക്ലിക്കാവാതെ വന്നപ്പോള്‍ പഠനത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി വീണ്ടും അവസരങ്ങള്‍ തേടിയെത്തിയത്. ഇതോടെ പഠനത്തിന് താല്‍ക്കാലിക വിരാമമിട്ട് അഭിനയത്തില്‍ സജീവമാവാന്‍ തീരുമാനിച്ചത്.

ഒരേ സമയത്ത് രണ്ട് റിലീസ്

ഒരേ സമയത്ത് രണ്ട് റിലീസ്

തീവണ്ടിയും ലില്ലിയും ഒരേ സമയത്ത് റിലീസ് ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഈ താരം. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താന്‍ അവതരിപ്പിച്ചതെന്നും താരം പറയുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ കഥാപാത്രത്തെ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയായി ത്രില്ലിങ് മൂഡിലുള്ള ചിത്രമാണ് ലില്ലി. എന്നാല്‍ തീവണ്ടിയാവട്ടെ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ റൊമാന്റിക് ചിത്രവും. വലിയൊരനുഭവമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. ലില്ലിയിലെ കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കാനായി കൗണ്‍സിലിങ്ങിന് പോയിരുന്നു.

ദുല്‍ഖറും ടൊവിനോയും

ദുല്‍ഖറും ടൊവിനോയും

ടൊവിനോയായിരുന്നു ആദ്യ സിനിമയില്‍ നായകനായെത്തിയത്. ഫെലിനി സംവിധാനം ചെയ്ത തീവണ്ടിയിലേക്ക് എത്തിയത് മോഡലിങ്ങിലൂടെയായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളുമൊക്കെയായി ഈ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രളയക്കെടുതിയെത്തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ടൊവിനോയ്ക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലേക്കാണ് താരമെത്തിയത്. ഒരു യമണ്ടന്‍ പ്രേമകഥയിലാണ് താന്‍ ഇപ്പോള്‍ അഭിനയിക്കുന്നതെന്നും താരം പറയുന്നു.

ടൊവിനോയെ തിരിച്ചറിഞ്ഞു

ടൊവിനോയെ തിരിച്ചറിഞ്ഞു

പയ്യോളിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഉത്സവം നടക്കുന്ന സമയമായിരുന്നു അപ്പോള്‍ ടൊവിനോയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം താന്‍ അമ്പത്തില്‍ പോയിരുന്നു. തൊപ്പിയൊക്കെ വെച്ചാണ് അന്ന് ടൊവിനോ വന്നത്. എന്നാല്‍ അധികസമയം കഴിയുന്നതിനിടയില്‍ത്തന്നെ ടൊവിനോയെ തിരിച്ചറിയുകയും ആളുകള്‍ ചുറ്റും കൂടുകയുമായിരുന്നു. അധികമാലോചിക്കാതെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

നായകനെ തല്ലുന്ന നായിക

നായകനെ തല്ലുന്ന നായിക

തീവണ്ടിയില്‍ ടൊവിനോ തല്ലുന്ന രംഗമുണ്ട്. ജീവാംശമായി എന്ന ഗാനത്തിനിടയിലെ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നിരവധി തവണയാണ് താന്‍ ടൊവിനോയെ തല്ലിയത്. നായകനെ തല്ലുന്ന നായികയെന്നായിരുന്നു എല്ലാവരും വിളിച്ചത്. സിഗരറ്റ് വലിക്കുന്നതിനിടയില്‍ വഴക്ക് പറഞ്ഞ് കരണത്തടിക്കുന്ന രംഗമായിരുന്നു. ഇത് നിരവധി പേര്‍ ഡബ്‌സ്മാഷ് ചെയ്തിരുന്നുവെന്നും ഇതോടെയാണ് വൈറലായതെന്നും താരം പറയുന്നു.

സിനിമ കാണാന്‍ നിര്‍ദേശിച്ചു

സിനിമ കാണാന്‍ നിര്‍ദേശിച്ചു

സിനിമയും പുസ്തകവും യാത്രകളും ഏറെ ഇഷ്ടമായിരുന്നു. കൈയ്യില്‍ കിട്ടുന്ന സിനിമകളെല്ലാം കുത്തിയിരുന്ന് കാണുന്ന തിരക്കിലാണ് ഇപ്പോള്‍. ലില്ലിയുടെ സംവിധായകനായ പ്രശോഭാണ് ഒരുപാട് സിനിമകള്‍ കാണാനായി നിര്‍ദേശിച്ചതെന്നും സംയുക്ത മേനോന്‍ പറയുന്നു. തീവണ്ടിക്ക് പിന്നാലെ തന്നെ ലില്ലിയും തിയേറ്ററുകളിലേക്കെത്തും. രണ്ട് സിനിമയുമായാണ് ഈ താരം തുടക്കം കുറിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X