twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംയുക്ത വര്‍മ്മയുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു! ജയറാമിന്റെ ഭാര്യയായി വന്നതിനെ കുറിച്ച് നടി

    |

    നടി സംയുക്ത വര്‍മ്മ മലയാള സിനിമാപ്രേമികളെ ഒട്ടും വെറുപ്പിക്കാത്ത നടിമാരില്‍ ഒരാളാണെന്നാണ് ആരാധകര്‍ പലപ്പോഴും പറയുന്നത്. ഒരു കാലത്ത് കേരളത്തിലെ മുന്‍നിര നായികയായി നിന്ന സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എന്ന് പറഞ്ഞാല്‍ അധികമാരും വിശ്വസിക്കില്ല. എന്നാല്‍ സത്യം അങ്ങനെയാണ്.

    നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമയോട് പൂര്‍ണമായും ബൈ പറഞ്ഞ സംയുക്ത ചില പൊതുപരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ അഭിമുഖങ്ങളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ പറയുന്ന ചില കാര്യങ്ങളാണ് വൈറലാവുന്നത്.

    ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ

    വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായെന്ന് പറയുകയാണ് നടി സംയുക്ത വര്‍മ്മ. അടുത്തിടെയാണ് ഈ സിനിമയുടെ 4കെ വേര്‍ഷനില്‍ പുറത്ത് വിടുന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കുന്നതിനൊപ്പം സംയുക്ത വര്‍മ്മ തന്റെ ആദ്യ സിനിമയായ വീണ്ടും ചിലവീട്ടുകാര്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

    ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ

    ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത്. ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാന്‍ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു. ഇപ്പോഴും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണത്.

    ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ

    എകെ ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രം സത്യന്‍ അന്തിക്കാടായിരുന്നു സംവിധാനം ചെയ്തത്. 1999 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു സംയുക്ത വര്‍മ്മയുടെ അരങ്ങേറ്റം. തിലകന്‍, കെപിഎസി ലളിത, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിവി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രം കല്‍പക ഫിലിംസ് ആയിരുന്നു വിതരണത്തിനെത്തിച്ചത്.

     ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ

    അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആദ്യ ചിത്രത്തിലെ പ്രകടനം വിലയിരുത്തി ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സംയുക്ത വര്‍മ്മയ്ക്കായിരുന്നു. 1999 ല്‍ വെള്ളിത്തിരയിലെത്തിയ സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ അഭിനയിച്ചിരുന്നുള്ളു. ഈ കാലയളവിനുള്ളില്‍ പതിനെട്ടോളം സിനിമകളില്‍ അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ തെങ്കാശി പട്ടണം എന്ന ചിത്രത്തിലായിരുന്നു നടി അവസാനം അഭിനയിച്ചത്. ആ വര്‍ഷം തന്നെ നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹം കഴിഞ്ഞു. പിന്നീടൊരു തിരിച്ച് വരവ് നടത്തിയില്ലെങ്കിലും ഇപ്പോഴും കുടുംബിനിയായി കഴിയുകയാണ് സംയുക്ത.

     ആദ്യ സിനിമയെ കുറിച്ച് സംയുക്ത വര്‍മ്മ

    അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ട് പേരും സിനിമയില്‍ അഭിനയിച്ചാല്‍ മകന്റെ കാര്യത്തില്‍ നോട്ടം കുറവ് വരുമെന്ന് അറിയാവുന്നത് കൊണ്ട് താന്‍ സ്വയം തീരുമാനിച്ചാണ് അഭിനയം നിര്‍ത്തിയതെന്ന് നടി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖങ്ങളില്‍ ബിജു മേനോനും നേരിടേണ്ടി വരുന്ന ആദ്യത്തെ ചോദ്യങ്ങളില്‍ ഒന്ന് സംയുക്തയുടെ തിരിച്ച് വരവാണ്. സംയുക്തയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ സിനിമയില്‍ വരുന്നതിനോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്. എന്തായാലും 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' പോലൊരു സിനിമയിലൂടെ സംയുക്ത തിരികെ വരണമെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

    English summary
    Samyuktha Varma About Her First Movie Veendum Chila Veettukaryangal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X