സംയുക്ത വര്‍മ്മ അങ്ങനെ ചെയ്യുന്നത് ബിജു മേനോന് ഇഷ്ടമല്ല! സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന് കാരണം?
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സിനിമയിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇരുവരും. മാതൃക ദാമ്പത്യമാണ് ഇവരുടേതെന്നാണ് ആരാധകര്‍ പറയാറുള്ളത്. വിവാഹത്തോടെ സംയുക്ത വര്‍മ്മ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. രണ്ടുപേരും സിനിമയിലാവുമ്പോള്‍ മകന്റെ കാര്യവും കുടുംബത്തിലെ കാര്യങ്ങളുമൊക്കെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുമെന്നും താന്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നുവെന്നും സംയുക്ത പറഞ്ഞിരുന്നു.
ബിജു മേനോനൊപ്പം അഭിനയിക്കാനുള്ള അവസരവും ഇടക്ക് താരത്തെ തേടിയെത്തിയിരുന്നു. അപ്പോഴും നോ പറയുകയായിരുന്നു താരം. അഭമുഖങ്ങളിലെല്ലാം ബിജു മേനോന് ആ ചോദ്യം നേരിടേണ്ടി വരാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും യോഗാ ക്ലാസുകളും മറ്റുമായി തിരക്കിലാണ് സംയുക്ത വര്‍മ്മ. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ യോഗ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുമുണ്ട്. കുടുംബത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ല
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും സംയുക്ത വര്‍മ്മ തുറന്നുപറഞ്ഞിരുന്നു. ബിജു മേനോന് അത്ര ഇഷ്ടമുള്ള കാര്യമല്ല ഇത്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോട് ബിജു മേനോന് താല്‍പര്യമില്ല. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമിലുമൊക്കെയുണ്ടെങ്കിലും അത്ര ആക്ടീവല്ല അദ്ദേഹമെന്നും സംയുക്ത പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വല്ലപ്പോഴുമായി സന്ദര്‍ശിക്കുന്നയാളാണ്.

കാര്യമാക്കാറില്ല
ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ, എന്നെ ട്രോളാൻ എനിക്ക് വേറാരെയും വേണ്ട. വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സ് ഇട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുകയെന്നും സംയുക്ത വര്‍മ്മ പറയുന്നു. ട്രോളര്‍മാരും ഹേറ്റേഴ്സുമൊന്നുമില്ലാതെ മുന്നോട്ട് പോവുന്നവരാണ് ഇരുവരും. എന്ത് ചെയ്ത് കഴിഞ്ഞാലും തനിക്കുള്ള ആദ്യ കമന്‍റ് ബിജു മേനോനില്‍ നിന്ന് ലഭിക്കുമെന്നും താരപത്നി പറയുന്നു.

കിളിക്കൂട് ഗംഭീരമായിട്ടുണ്ട്
ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, 'ആഹാ... വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?' അതുപോലെ മുടിയൊന്നു പുതിയ സ്റ്റൈലിൽ കെട്ടിയാൽ 'തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്.' എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണെന്നും സംയുക്ത പറയുന്നു. ഭാവനയുടെ വിവാഹത്തിന് പോയപ്പോള്‍ ബാഹുബലിക്കമ്മലുമായാണ് താരം എത്തിയത്. ട്രോളര്‍മാരും ഇതേറ്റ് പിടിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവം
സംയുക്ത വര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ലോക് ഡൗണ്‍ സമയത്ത് ബിജു മേനോനും വീട്ടിലുണ്ടായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിന് പിന്നാലെയായാണ് താരം വീട്ടിലേക്ക് എത്തിയത്. ബിജു മേനോനും മകന്‍ ദക്ഷ് ധാര്‍മികും ചേര്‍ന്നൊരുക്കിയ ശില്‍പ്പവും കൊത്തുപണികളുമൊക്കെ പങ്കുവെച്ചും താരം എത്തിയിരുന്നു. ഭര്‍ത്താവും മകനും ഒരുമിച്ചാല്‍ ഇതാണ് അവസ്ഥയെന്നായിരുന്നു താരം പറഞ്ഞത്. സംയുക്ത വര്‍മ്മയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications