സംയുക്ത വര്‍മ്മ ഭാര്യയായി വന്നിട്ട് 18 വര്‍ഷം; സംയുക്തയുടെ ചെല്ലപ്പേര് പരസ്യമാക്കി ചെറിയമ്മയും

എന്നും എക്കാലവും മാതൃകാ താരദമ്പതിമാരെന്ന് മലയാളികള്‍ വിശേഷപ്പിക്കാറുള്ള താരങ്ങളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായികയായി മാറിയ സംയുക്ത വര്‍മ്മ വിവാഹശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിന് കാരണമെന്താണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ ഓരോന്നായി കഴിയവേ ദാമ്പത്യജീവിതം ദൃഢമായി കരുതുകയാണ് ബിജു മേനോനും സംയുക്തയും. ഇന്നിതാ ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്നുള്ള വിശേഷമാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്. ഇത്തവണ ചിന്നുവിനും ബിജുവിനും ആശംസകള്‍ അറിയിച്ച് ചെറിയമ്മയും എത്തിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

വിവാഹ വാര്‍ഷികമാഘോഷിച്ച് സംയുക്തയും ബിജുവും

താരദമ്പതിമാരുടെ പോസ്റ്റുകള്‍ക്ക് താഴെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്. കൂട്ടത്തില്‍ സംയുക്ത വര്‍മ്മയുടെ ചെറിയമ്മയും നടിയും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണിയുമുണ്ട്. 'ചിന്നുവിനും ബിജുവിനും ഹാപ്പി ആനിവേഴ്‌സറി. ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ' എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ഊര്‍മ്മിള ഉണ്ണി വിഷ് ചെയ്തിരിക്കുന്നത്.

വിവാഹ വാര്‍ഷികമാഘോഷിച്ച് സംയുക്തയും ബിജുവും

അസൂയാവഹമായ ജീവിതം നയിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായി സംയുക്തയും കാവ്യ മാധവന്റെ ഭര്‍ത്താവായി ബിജുവും അഭിനയിച്ചത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ നേരെ തിരിച്ച് ഭാര്യ ഭര്‍ത്താക്കന്മാരായി എന്ന രസകരമായ കാര്യം നേരത്തെ മുതല്‍ ട്രോളന്മാര്‍ ചൂണ്ടി കാണിച്ചിരുന്നു.

Recommended Video

സംയുക്ത വര്‍മ്മക്കുറിച്ച് ബിജു മേനോന് പറയാനുള്ളത്
വിവാഹ വാര്‍ഷികമാഘോഷിച്ച് സംയുക്തയും ബിജുവും

ചന്ദ്രനുദിക്കുന്നദിക്കിന് ശേഷം മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകയില്‍ നായിക നായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലൂടെയുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തുന്നത്. മേഘമല്‍ഹാറില്‍ അഭിനയിച്ചതിന് ശേഷമാണ് ജീവിതത്തിലും ഒന്നിക്കാമെന്ന് തീരുമാനിച്ചതെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയം. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നത് കൊണ്ട് താന്‍ തന്നെ മാറി നില്‍ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും സംയുക്ത നേരത്തെ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X