സംയുക്ത വര്‍മയുടെ മേക്കോവറിന് സ്‌നേഹം അറിയിച്ച് മകന്‍, മുടി വെട്ടിയെന്ന് നടി, ചിത്രങ്ങള്‍ വൈറല്‍
സിനിമയില്‍ സജീവമല്ലെങ്കിലും വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തിന് പിന്നാലെയായാണ് താരം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് സംയുക്ത വര്‍മ്മ. യോഗയുമായും സജീവമാണ് താരം. യോഗയില്‍ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.
എന്നാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് ഇടയ്ക്ക് സംയുക്ത പറഞ്ഞിരുന്നു. ബിജു മേനോനൊപ്പവും അല്ലാതെയുമായുള്ള സിനിമകളില്‍ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. സംയുക്ത വര്‍മ്മയുടെയും മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്‍റേയും പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സംയുക്ത വര്‍മ്മയുടെ വിവാഹം
വിവാഹ ശേഷം താന്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. കുടുംബത്തിലെ കാര്യങ്ങളും മകന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നത് സംയുക്തയാണെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. ടെന്‍ഷനില്ലാതെ തന്നെക്കൊണ്ടുപോവുന്നതിന് പിന്നിലെ ക്രഡിറ്റ് ഭാര്യയ്ക്കാണെന്നും താരം പറഞ്ഞിരുന്നു. സ്ക്രീനിലെ പ്രണയം ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും.

പുതിയ വിശേഷം
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സംയുക്ത എത്താറുണ്ട്. മുടിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിയത്. അമ്മയെ ചേര്‍ത്തുപിടിച്ച് അതീവ സന്തോഷത്തോടെ നില്‍ക്കുകയാണ് ദക്ഷ്.

അമ്മയും മകനും
ദക്ഷ് ധാര്‍മ്മിക് എന്ന മകനെക്കുറിച്ച് വാചാലയായെത്താറുണ്ട് സംയുക്ത വര്‍മ്മ. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മകനെന്നായിരുന്നു ഇവരോട് അടുപ്പമുള്ളവര്‍ പറഞ്ഞത്. മകന്റെ അടുത്ത സുഹൃത്തായി നില്‍ക്കാനാണ് ഇഷ്ടമെന്നും അവര്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും അവന്‍ തന്നോട് പങ്കുവെക്കാറുണ്ട്. അച്ഛനേയും അമ്മയേയും പോലെ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല. അച്ഛനൊപ്പമുള്ള ആ നായികയേതാണ് എന്നാണ് അവന്‍ തന്നെക്കണ്ടാല്‍ ചോദിക്കാറുള്ളതെന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു.

ഭാര്യയെക്കുറിച്ച്
ബിജു മേനോന്റെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് സംയുക്ത വര്‍മ്മ നല്‍കുന്നത്. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് താന്‍ നൂറ് മാര്‍ക്കാണ് നല്‍കുകയെന്ന് താരം പറഞ്ഞിരുന്നു. വീട്ടിലെ ടെന്‍ഷനുകളൊന്നും തന്നെ അറിയിക്കാതെയാണ് അവള്‍ മാനേജ് ചെയ്യാറുള്ളത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ, സിനിമകളെക്കുറിച്ചോ ഒന്നുമുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ നടക്കാറില്ലെന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു.


Click it and Unblock the Notifications











