സംയുക്ത വർമ ക്യാമറയ്ക്കു മുന്നിൽ, കൂടുതൽ ചെറുപ്പമായെന്ന് ആരാധകർ....
സിനിമയിൽ സജീവമല്ലെങ്കിലും സംയുക്ത വർമ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നുവെങ്കിലും താരത്തിന്റെ പേരും വിശേഷങ്ങളും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും സജീവമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു സംയുക്ത അഭിനയജിവിതത്തിന് വിട പറയുന്നത്.

സംയുക്ത വർമയുടെ യോഗ പരിശീലനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത താരം യോഗ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വനിതയ്ക്കായി നടി നൽകിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. താരത്തിന്റെ യോഗ വീഡിയോ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. സംയുക്ത വീണ്ടും ലുക്ക് ആയല്ലോ എന്നാണ് എല്ലാവരും പറയുന്നത്.
വിവിധ രീതികളിൽ സംയുക്ത യോഗഭ്യസിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് മുൻപ് സംയുക്ത യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്ന സമയത്തുള്ള ചിത്രങ്ങളിലായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. മനസ്സിനും ശരീരത്തിന് വേണ്ടി യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങൾ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മയെന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വനിതാ ദിനത്തിൽ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.


Click it and Unblock the Notifications